അഞ്ജുവിനു മുന്നിൽ വിട്ടുകൊടുക്കാതെ ശിവന്റെ പോക്കിതു എങ്ങോട്ട്? എല്ലാത്തിനും കാരണം ശിവൻ നാണം കെട്ട് ബാലേട്ടൻ ..തമ്പിക്കുമുന്നിൽ അടിയറവു പറയുന്നു..| Santhwanam Latest Episode Malayalam

Santhwanam Latest Episode Malayalam : മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ സാന്ത്വനത്തിൽ ഇപ്പോൾ സംഘർഷഭരിതമായ മുഹൂർത്തങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. സേതുവിനെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് കുടുംബത്തിൽ ഓരോ പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. ഇതുവരെ വളരെ സ്നേഹത്തിൽ കഴിഞ്ഞിരുന്ന ശിവനും അഞ്ജലിയും പരസ്പരം പിണങ്ങാനും കലഹിക്കാനും കാരണമായി മാറി ഈ പ്രശ്നം. സേതുവിനോട് മോശമായി പെരുമാറിയ മദ്യലഹരിയിലുള്ള ആളോട് ശിവൻ വഴക്കുണ്ടാക്കി.

ആ വഴക്ക് അടിയിൽ കലാശിച്ചതാണ് ഈ പ്രശ്നങ്ങൾക്കൊക്കെയും കാരണമായത്. ശിവൻ വഴക്കുണ്ടാക്കിയത് അഞ്ജലിക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. അതിന്റെ പേരിൽ ഇരുവരും തമ്മിൽ വലിയ വഴക്ക് നടന്നു. ആ വഴക്കിനിടയിൽ നീ പറയുന്നതനുസരിച്ച് ജീവിക്കാൻ ഈ ശിവനെക്കൊണ്ട് കഴിയില്ല, ഞാൻ ഇങ്ങനെയാണ് എന്നൊക്കെപ്പറഞ്ഞ് ശിവൻ അഞ്ജുവിനോട് കയർത്ത് സംസാരിച്ചതിനാൽ ശിവനുമായി അഞ്ജലി പിണങ്ങിയിരിക്കുകയായിരുന്നു. ഇപ്പോൾ ശിവനെ വെറുതെ വിട്ട് സേതുവിനെ മാത്രം പോലീസ് അറസ്റ്റ്

ചെയ്തതുകൊണ്ട് പരമ്പരയിൽ പ്രശ്നങ്ങൾ ഒന്നുകൂടെ വഷളായിട്ടുണ്ട്. ഒന്നുമറിയാത്ത നിരപരാധിയായ പാവം തന്റെ ഭർത്താവിനെ പോലീസിന് വിട്ടുകൊടുത്തുകൊണ്ട് ബാലേട്ടൻ അനിയനെ പോലീസ് കേസിൽ നിന്നും രക്ഷിച്ചെടുത്തു എന്നു പറഞ്ഞുകൊണ്ട് ജയന്തി ബാലനെ എതിർത്ത് സംസാരിച്ചിരുന്നു. സേതുവേട്ടനെ രക്ഷപെടുത്താൻ തമ്പി സാർ സഹായിക്കണമെന്ന് ജയന്തി അപേക്ഷിച്ചതിനാൽ തമ്പി ഇടപെട്ട് ജയന്തിക്ക് വക്കീലിനെ ഏർപ്പാടാക്കിക്കൊടുത്തിട്ടുണ്ട്. ജയന്തി തമ്പിക്ക് സ്വന്തം ജേഷ്ഠന്റെ മകളെപ്പോലെയാണെന്നാണ് തമ്പി വക്കീലിനോട്‌ പറഞ്ഞിട്ടുള്ളത്. ഇപ്പോൾ ബാലനും അനിയന്മാരും

ഏർപ്പാടാക്കിയ വക്കീൽ കോടതിയിൽ എത്താൻ വൈകിയത് കൊണ്ട് തമ്പിയുടെയും ജയന്തിയുടെയുമെല്ലാം മുൻപിൽ ബാലനും അനിയൻമാരും നാണം കെട്ടിരിക്കുകയാണ്. അത് തമ്പിക്ക് വളരെ സന്തോഷമുണ്ടാക്കിയ കാര്യമാണ്. സേതുവേട്ടന് ഇങ്ങനെ ഒരു അവസ്ഥ വന്നതിൽ ശിവനും പങ്കുണ്ടെന്ന് പറഞ്ഞ് അഞ്ജലി ശിവനോട് കയർക്കുന്നുണ്ട്. ഇങ്ങനെ നാടുനീളെ അടിയുണ്ടാക്കി ഗുണ്ടയായി ജീവിക്കാനാണോ നിങ്ങളുടെ തീരുമാനം എന്നാണ് അഞ്ജലി ശിവനോട് ചോദിച്ചത്. ഇനി പരമ്പരയിൽ എന്തൊക്കെ നടക്കാൻ പോകുന്നു എന്നത് പ്രേക്ഷകർ കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Rate this post