നാല്പതാം വയസ്സിൽ വിശേഷ വാർത്തയുമായി റിമി ടോമി .!! യു എ ഇ ഗോൾഡൻ വിസ സ്വന്തമാക്കി നടി റിമി ടോമി.!! | Rimi Tomy Get Uae Golden Visa
Rimi Tomy Get Uae Golden Visa: മലയാളികളുടെ ഇഷ്ട ഗായിക എന്നതിലുപരിയായി നടിയും അവതാരകയുമായി തിളങ്ങിയ താരമാണ് റിമി ടോമി. അവതരണത്തിലും റിമിയെ വെല്ലാൻ നിലവിൽ ആരും മലയാളത്തിലില്ല എന്ന് തെളിയിച്ച താരം ഒരിക്കൽ ഒരു വേദിയിൽ മമ്മൂട്ടിയെ പോലും പൊട്ടിച്ചിരിപ്പിച്ചിരുന്നു. ഒരു വേദിയെ എങ്ങനെ കയ്യിലെടുക്കണമെന്ന് കൃത്യമായ പ്ലാൻ ഉള്ള ആളാണ് റിമി ടോമി. പാട്ടുപാടാനായി താരം എത്തിയാലും
കയ്യടികളോടേ തന്നെ ആരാധകരും സ്വീകരിക്കാറുണ്ട്. താരം വേദിയിൽ നിൽക്കുമ്പോൾ ഒരു പോസിറ്റിവിറ്റി നമുക്ക് ലഭിക്കുമെന്നാണ് ആരാധകർ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങളും യാത്രകളും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കൂടാതെ യൂട്യൂബ് ചാനലിലൂടെയും സജീവമാണ്.
ഇപ്പോൾ താരത്തിന്റെതായി ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടുന്നത് പുതിയ വീഡിയോ ദൃശ്യമാണ്. ഇപ്പോൾ യുഎഇ ഗോൾഡൻ വിസ ലഭിച്ചു എന്ന സന്തോഷവാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ദുബായിലെ പ്രമുഖ സർക്കാർ സേവനതാക്കളായ ഇസിഎസ് ഡിജിറ്റലിന്റെ ആസ്ഥാനത്ത് എത്തിയാണ് റിമി യുഎഈ ഗോൾഡൻ വിസ സ്വന്തമാക്കിയത്. ദുബായിലെ ഗോൾഡൻ വിസ മാൻ എന്ന വിളിപ്പേരുള്ള ഡിജിറ്റൽ സിഇഓ ഈസിഎച്ച് മാർക്കോണി ആണ് റിമിക്ക് ഗോൾഡൻ വിസ സമ്മാനിച്ചത്. യുഎഇയിലെ 10 വർഷത്തേക്കുള്ള ഗോൾഡൻ
വിസ ആണ് റിമിടോമിക് ലഭിച്ചത്. മലയാളത്തിലെയും മറ്റു ഭാഷകളിലും നിരവധി സിനിമാതാരങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ മുൻപ് ലഭിച്ചത് ഈ സി എച്ച് ഡിജിറ്റൽ മുഖേന ആണ്. നടി മുക്തയുടെ ഭർത്താവും റിമി ടോമിയുടെ സഹോദരനുമായ റിങ്കു റോമിയും ചടങ്ങിൽ എത്തിയിരുന്നു. ദുബായ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥനായ അദ്നാസർ മൂസയുടെ സാന്നിധ്യത്തിലാണ് ഈ ചടങ്ങ് നടന്നത്. ദിലീപ് നായകനായി 2002 ൽ പുറത്തിറങ്ങിയ മീശമാധവനിലെ ചിങ്ങമാസം എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറിയത്. തുടർന്ന് നിരവധി ചിത്രങ്ങൾ താരം അഭിനയിച്ചു.