ഭാവനയും താരങ്ങളും തകർത്താടിയ കല്യാണ രാത്രി.!! രമ്യ നമ്പീശന്റെ സഹോദരന്റെ വിവാഹം കണ്ടോ ?.!! | Remya Nambeeshan Brother Rahul Wedding

Remya Nambeeshan Brother Rahul Wedding: ഫീൽ ഗുഡ് ചിത്രങ്ങളിൽ അടുത്തിടെ പുറത്തിറങ്ങി മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ചിത്രമാണ് ഹോം, ഈ ചിത്രത്തിലെ ഗാനങ്ങളും മലയാളികളുടെ മനം കവർന്നിരുന്നു. ഇപ്പോൾ ആ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്ന രാഹുൽ സുബ്രഹ്മണ്യന്റെ വിവാഹ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.മലയാളികളുടെ ഇഷ്ട നടി രമ്യ നമ്പീശന്റെ

സഹോദരനാണ് രാഹുൽ. രാഹുലിന്റെ വധു ഡെബി സൂസൻ ചെമ്പകശ്ശേരിയാണ്. ഇരുവരുടെയും പത്തുവർഷത്തെ പ്രണയത്തിനു ശേഷമുള്ള വിവാഹമാണ് എന്നാണ് വാർത്തകൾ വരുന്നത്. എറണാകുളത്തെ ഫ്ലോറ എയർപോർട്ട് ഹോട്ടൽ ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ചാണ്

ഇരുവരുടെയും വിവാഹ നിശ്ചയ ചടങ്ങ് നടത്തിയത്. ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ നിശ്ചയിച്ചടങ്ങിൽ പങ്കെടുത്തിരുന്നത്.രാഹുൽ സിനിമാ ലോകത്തേക്ക് കടന്നുവന്നത് ജയസൂര്യയും രമ്യ നമ്പീശനും പ്രധാന വേഷങ്ങളിൽ എത്തിയ മങ്കിപെൻ എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ്. തുടർന്ന് തട്ടത്തിൻ മറയത്ത്, സെയ്ഫ്, ഹോം, മേപ്പടിയാൻ എന്നീ ചിത്രങ്ങൾക്കും സംഗീതം ഒരുക്കിക്കൊണ്ട് മലയാളികളുടെ മനസിൽ ഇടം പിടിച്ചു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ

നേടിക്കൊണ്ടിരിക്കുന്നത് രമ്യ നമ്പീശനും കുടുംബത്തിനും ഒപ്പം രാഹുലും വധു സൂസനും ഫോട്ടോ എടുക്കുന്ന ദൃശ്യങ്ങളാണ്.നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് ചുവടെ കമന്റുകളുമായി എത്തിയത്. വിവാഹ പാർട്ടിയിലും താരമായത് രാഹുലിന്റെ ചേച്ചി രമ്യ നമ്പീശനാണ് എന്നാണ് ആരാധകരുടെ പക്ഷം. കിടിലൻ ലുക്കിലെത്തിയ താരത്തെ കാണാൻ മനോഹരമായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ പങ്കെടുത്ത വിവാഹ പാർട്ടിയിൽ എത്തിയ ജയസൂര്യയുടെയും കുടുംബത്തിന്റെയും വീഡിയോ ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ജയസൂര്യയ്ക്ക് ഭാവന റ്റാറ്റ കൊടുക്കുന്ന ദൃശ്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Rate this post