സിംഗിഴ്സിന് ഇത് കരിദിനം.!!കാമുകനുമൊരുമിച്ചുള്ള പ്രണയാർദ്രമായ ചിത്രങ്ങൾ പങ്കുവച്ച് ബിഗ്ബോസ് താരം പൂജ കൃഷ്ണ.!! | Pooja Krishna Love With Akhil
Pooja Krishna Love With Akhil: മലയാളികളുടെ പ്രിയ യുട്യൂബ് ചാനൽ അവതാരികയാണ് പൂജകൃഷ്ണ. മാധ്യമ പ്രവർത്തനത്തിലായിരുന്ന താരം പിന്നീട് അവതാരകയായി തിളങ്ങുകയായിരുന്നു. നിരവധി സെലിബ്രെറ്റികളെ ഇൻ്റർവ്യൂ ചെയ്ത പൂജയുടെ അവതരണവും, ആകർഷകമായ വ്യക്തിത്വവുമാണ് പൂജയെ പ്രേക്ഷകരുടെ പ്രിയ അവതാരികയാക്കി മാറ്റിയത്. അതിനിടയിലാണ് പൂജ ബിഗ്ബോസിൽ എത്തുന്നത്. സീസൺ സിക്സിൽ വൈൽഡ് കാർഡ് എൻഡ്രിയിലൂടെയായിരുന്നു താരത്തിൻ്റെ ബിഗ്ബോസിലേക്കുള്ള കടന്നുവരവ്. ബിഗ്ബോസിൽ വന്നപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനാൽ ആഴ്ചകൾക്കുള്ളിൽ തന്നെ താരം
ബിഗ്ബോസ് സീസൺ സിക്സിൽ നിന്ന് പിന്മാറിയിരുന്നു. ചുരുക്കം ദിവസങ്ങൾ കൊണ്ട് തന്നെ നല്ലൊരു ഗെയിമറാണെന്ന് പൂജ തെളിയിച്ചിരുന്നു. പൂജ താരത്തിൻ്റെ പ്രണയത്തെക്കുറിച്ച് ഇതിനു മുൻപ് തന്നെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ പൂജയുടെ പങ്കാളിയായ അഖിൽ പൂജയെ ടാഗ് ചെയ്തു കൊണ്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. പൂജയും അഖിലുമൊരുമിച്ചുള്ള പ്രണയാർദ്ദ്ര
മായ ചിത്രമാണ് അഖിൽ പങ്കുവച്ചിരിക്കുന്നത്. ‘നമ്മൾ നല്ല മനുഷ്യരായിരിക്കാം, പ്രണയമെന്താണെന്ന് നമുക്കറിയാമെന്ന’ ക്യാപ്ഷനും അഖിൽ നൽകിയിട്ടുണ്ട്. ചിത്രങ്ങൾ പങ്കുവച്ചതിൽ ലിപ് ലോക് ചിത്രങ്ങളും അടങ്ങിയിരുന്നു. ഈ ചിത്രത്തിനെ വിമർശിച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ കമൻ്റുമായി
വന്നിരിക്കുന്നത്. ബിഗ്ബോസ് താരമായിരുന്ന അഭിഷേക് ശ്രീകുമാർ കമൻ്റ് നൽകിയത് ‘സിംഗിൾസിന് ഇത് കരിദിനം ‘എന്നാണ്. ഇതിന് തക്ക മറുപടിയായി പൂജ അതിന് നീ സിംഗിളാണോ എന്ന് ചോദിക്കുകയും, ഇത് കണ്ട് നിൽക്കാൻ എനിക്ക് ശേഷിയില്ല എന്ന മറുപടി വീണ്ടും അഭിഷേക് നൽകുകയും ചെയ്തു. അഭിഷേകിന് പുറമെ നിരവധി പ്രേക്ഷകരും ഈ ചിത്രത്തിന് താഴെ കമൻ്റുമായി വന്നിട്ടുണ്ട്.