നമ്പൻ ഡാ.!! ജിപിയുടെ കല്യാണം കൂടി പേര്‍ളിയും; പ്രസവ ശുശ്രൂഷയ്ക്കിടെ ഓടിയെത്തി..! വൈറലായി പേർളി മാണി ചിത്രങ്ങൾ.!! | Pearly Maneey Funny Creativity With G.P Wedding

Pearly Maneey Funny Creativity With G.P Wedding : മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ഗോവിന്ദ് പത്മസൂര്യയും, ഗോപിക അനിലും. മലയാളത്തിലും, തെലുങ്കിലും അഭിനയമികവ് തെളിയിച്ച ജിപി കൂടുതലായും തിളങ്ങി നിന്നത് അവതാരകനായിട്ടാണ്. മഴവിൽ മനോരമയിലെ ഡിഫോം ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ അദ്ദേഹം ജനപ്രിയനായി മാറുകയായിരുന്നു. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഗോപിക അനിൽ. എന്നാൽ പിന്നീട് സിനിമകളിൽ സജീവമല്ലാതിരുന്ന ഗോപിക വിദ്യാഭ്യാസത്തിനാണ്

കൂടുതൽ പ്രാധാന്യം നൽകിയത്. ബിഎഎംസ് കഴിഞ്ഞ ശേഷമാണ് ഗോപിക വീണ്ടും സ്ക്രീനിൽ സജീവമാകാൻ തുടങ്ങിയത്. ഏഷ്യാനെറ്റിലെ ‘സാന്ത്വനം’ എന്ന പരമ്പരയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ ഗോപികയുടെ അഞ്ജലി എന്ന കഥാപാത്രത്തെ പ്രേക്ഷകർ കൈ നീട്ടി സ്വീകരിക്കുകയായിരുന്നു. സീരിയലിൽ തിളങ്ങി നിൽക്കുമ്പോഴാണ് കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ നിശ്ചയ ദിവസമായിരുന്നു മലയാളികളുടെ പ്രിയതാരമായ ജിപിയെ ഗോപിക വിവാഹം കഴിക്കാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വന്നത്.

ഇന്നലെ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ച് ഗോപികയും ജിപിയും വിവാഹിതരാവുകയും ചെയ്തു. ക്ഷേത്രത്തിൽ അധികം പേർക്ക് പ്രവേശനമില്ലാത്തതിനാൽ, അടുത്തുള്ള മണ്ഡപത്തിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു താരങ്ങളൊക്കെ എത്തിച്ചേർന്നത്. മിനിസ്ക്രീനിലെയും, ബിഗ്സ്‌ക്രീനിലെയും താരങ്ങളെ കൂടാതെ നിരവധി ബിഗ്ബോസ് താരങ്ങളും ഈ കല്യാണമാമാങ്കത്തിൽ പങ്കാളികളായി. എന്നാൽ ജിപിയുടെ ഉറ്റ സുഹൃത്തായ പേർളിമാണി കല്യാണത്തിൽ പങ്കെടുത്തിരുന്നില്ല. ജിപിയുടെ കല്യാണത്തിന് പങ്കെടുക്കാൻ പറ്റാത്തതിൻ്റെ കാരണം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് പേർളി താരത്തിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ. വിവാഹത്തിന് വടക്കുംനാഥ ക്ഷേത്രത്തിൽ നിന്നും ഇറങ്ങി വരുന്ന ഗോപികയുടെയും ജിപിയുടെയും അടുത്തു നിൽക്കുന്ന പേർളിയുടെ ഒരു ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് താരം പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.

‘ രണ്ടു പേർക്കും വിവാഹമംഗളാശംസകൾ അറിയിച്ചു കൊണ്ടാണ് താരം തുടങ്ങുന്നത്. ഒരു കുഞ്ഞ് ജനിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും, അത് സൗഹൃദമാണെന്നും.എന്നാൽ ഇത് കണ്ട് ഫോട്ടോഷോപ്പ് ചെയ്തതാണെന്നും, സാരി ധരിക്കൂ എന്നൊക്കെ വെറുക്കുന്നവർ പറയാൻ സാധ്യതയുണ്ട്. എന്നോട് ക്ഷമിക്കണം. കൂടാതെ, പെട്ടെന്നു തന്നെ രണ്ടു പേരും എന്നെ കാണാൻ വരുന്നതാണ് നല്ലതെന്നും കുറിക്കുകയും ചെയ്തു.പേർളിയുടെ രസകരമായ പോസ്റ്റിന് കമൻറുമായി നിരവധി പേരാണ് എത്തിയത്. എന്നാൽ ഭർത്താവ് ശ്രീനിഷ്പങ്കുവെച്ച കമൻ്റാണ് വൈറലായി മാറുന്നത്. ‘ വേഗം തിരിച്ചുവരാനും, രണ്ടു കുട്ടികളെ നോക്കാൻ പാടാണെന്നുമാണ് ശ്രീനിഷ്പങ്കു വച്ചിരിക്കുന്നത്.

Rate this post