ഹംദുമോന് റമദാനിൽ പിറന്നാൾ.!! ദുബായിയിൽ ഹംദുമോന്റെ പിറന്നാൾ രാജഗംഭീരമായി ആഘോഷിച്ച് ഷംന കാസിമും, ഷാനിദ് ആസിഫും.!! | Shamna Kasim And Shanid Son Hamdu Birthday Celebration Viral

Shamna Kasim And Shanid Son Hamdu Birthday Celebration Viral: പ്രൊഫഷനൽ നർത്തകിയും,അഭിനേത്രിയും മോഡലുമാണ് ഷംന കാസിം. 2004 പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന ചലച്ചിത്ര മേഖലയിലേക്ക് കാലെടുത്തുവെക്കുന്നത്. പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ഷംന കൂടുതൽ സജീവമായത് തമിഴിലും തെലുങ്കിലുമായിരുന്നു. സിനിമയിൽ സജീവമായി ഇരിക്കുമ്പോഴായിരുന്നു 2022 ഒക്ടോബറിൽ

ദുബായിലെ ബിസിനസുകാരനായ ഷാനിദ് ആസിഫുമായുള്ള വിവാഹം നടക്കുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു താരം. 2023 ഏപ്രിൽ 4 ന് ഇവർക്ക് ഒരു ആൺ കുഞ്ഞ് പിറക്കുകയും ചെയ്തു. സ്വന്തമായി യുട്യൂബ് ചാനലുള്ള താരത്തിൻ്റെ വിശേഷങ്ങളൊക്കെ അതിലാണ് പങ്കുവയ്ക്കാറുള്ളത്. മകൻ ഹംദാൻ ജനിച്ച ശേഷം ‘മൈ സെൽഫ് ചിന്നറ്റി’ എന്ന യുട്യൂബ് ചാനലിലൂടെ താരം പല വിശേഷങ്ങളുമായി എത്തിയിരുന്നു.

കുഞ്ഞ് ഹംദാനുമായി മക്കയിലും മദീനയിലും പോയ വിശേഷവുമായി താരം എത്തിയിരുന്നു.ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിശേഷ വാർത്തയാണ് വൈറലായി മാറുന്നത്. കുഞ്ഞ് ഹംദാൻ ജനിച്ചിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയാവുകയാണ്.ഒന്നാം പിറന്നാളിൻ്റെ വിശേഷങ്ങളുമായാണ് താരം

എത്തിയിരിക്കുന്നത്. മകന് പിറന്നാൾ ആശംസകളുമായി ഒരു വീഡിയോ പങ്കുവച്ചു എത്തിയിരിക്കുന്നത്. മകൻ ജനിച്ചത് മുതലുള്ള ഒരു വയസ്സ് വരെയുള്ള ഓരോ ഫോട്ടോകളും വീഡിയോകളും താരം ഇതിലൂടെ പങ്കുവെക്കുകയുണ്ടായി. നിരവധിപേരാണ് താരത്തിൻ്റെ മകന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്.

Rate this post