വിവാഹം കഴിഞ്ഞ് ആദ്യ വിശേഷം.!!പ്രിയതമയെ ചേർത്ത് പിടിച്ച് സന്തോഷ വാർത്ത അറിയിച്ച് ഫാഹിം.!! | Noorin Shereef And Fahim Safar Happy News Viral

Noorin Shereef And Fahim Safar Happy News Viral: മലയാള സിനിമയിലെ യുവ നടിയാണ് നൂറിൻ ഷെരീഫ്. ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഒമർലുലുവിൻ്റെ തന്നെ സംവിധാനത്തിൽ ‘ഒരു അഡാർലവ്’ എന്ന ചിത്രത്തിലെ ‘ഗാഥാ ജോൺ’ എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ ശ്രദ്ധേയയായി മാറിയത്.പിന്നീട് നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

2017-ൽ മിസ് കേരള ഫിറ്റ്നസ് ആയും താരം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2023 ജൂലൈ 24നായിരുന്നു നൂറിൻ ഷെരീഫും ഫഹിം സഫറുമായുള്ള വിവാഹം നടന്നത്. യുവതാരമായ ഫഹിം ജൂൺ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് താരം. 2022 ഡിസംബറിൽ നൂറിനും ഫഹിമും തമ്മിലുള്ള വിവാഹ നിശ്ചയം അതിഗംഭീരമായാണ് കഴിഞ്ഞത്. ആറു മാസത്തിന് ശേഷം നടന്ന വിവാഹ ചടങ്ങിൽ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. വിവാഹ ശേഷവും

നിരവധി വിശേഷങ്ങളുമായി താരങ്ങൾ എത്താറുണ്ട്. ഒന്നാംവിവാഹ വാർഷികം ആഘോഷിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെ ഫഹിം താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. നൂറിന് പിറന്നാൾ ആശംസകളുമായാണ് ഫഹിം എത്തിയിരിക്കുന്നത്. ‘ഞങ്ങളുടെ ജീവിതത്തെ പുഞ്ചിരിയിൽ നിറയ്ക്കാൻ എപ്പോഴും പുഞ്ചിരിക്കൂ. പിറന്നാൾ ആശംസകൾ എൻ്റെ പ്രിയ പത്നി ‘. എന്നാണ്

താരം നൂറിനുമൊത്തുള്ള നിരവധി ഫോട്ടോകൾ പങ്കുവെച്ച് ആശംസകളുമായി എത്തിയിരിക്കുന്നത്. ഏപ്രിൽ 3 ബുധനാഴ്ച പന്ത്രണ്ട് മണി എന്നു തുടങ്ങി പത്തോളം ഫോട്ടോകൾ താരം പങ്കുവെച്ചു. നിരവധി പേരാണ് താരത്തിൻ്റെ പോസ്റ്റിന് താഴെ നൂറിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്.

Rate this post