അഞ്ച് ലക്ഷം ചോദിച്ച് ചൂഷണം ചെയ്തു.!! തുറന്നുപറച്ചിലുമായി മൗനരാഗത്തിലെ നായകൻ നലീഫ് ;| Naleef Real life Story Malayalam

Naleef Real life Story Malayalam: കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരനാണ് മൗനരാഗം സീരിയലിൽ കിരണായി എത്തുന്ന നലീഫ് ജിയ. ഇപ്പോഴിതാ മൗനരാഗത്തിലേക്ക് എത്തിയ കഥ, ഒപ്പം തന്നെ തേടി അവാർഡ് വന്നെത്തിയ കഥ തുറന്നുപറയുകയാണ് നലീഫ്. ഒട്ടേറെ അവഗണന നേരിട്ടാണ് ഇവിടെ വരെ എത്തിയതെന്ന് നലീഫ് പറയുന്നു. ‘എന്റെ കരിയറിലെ തന്നെ ആദ്യത്തെ സീരിയലാണ് മൗനരാഗം. അതിന് മുമ്പ് ഒട്ടേറെ ഓഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. അമ്പതിലധികം ഓഡിഷനുകളില്‍ പങ്കെടുത്ത് റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ചെന്നൈയില്‍ കുറേനാള്‍ ചാന്‍സ് അന്വേഷിച്ച് അലഞ്ഞുതിരിഞ്ഞുനടന്നു. അന്നൊന്നും നായകനാകണമെന്ന ആഗ്രഹമില്ലായിരുന്നു. നടനാകണം, നന്നായി പെർഫോം ചെയ്യണം എന്നതായിരുന്നു ചിന്ത. കാണുമ്പോള്‍ ആളുകള്‍ പറയും, എന്റേത് നല്ല ബോഡിയാണ്, നല്ല മുഖമാണ് എന്നൊക്കെ. എന്റെ അടുത്ത പടത്തില്‍ നീയാണ് നായകന്‍ എന്ന് പറഞ്ഞിട്ടുപോയവർ ഉണ്ട്. പക്ഷേ അഡ്വാന്‍സായി ഒരു അഞ്ച് ലക്ഷം അങ്ങോട് കൊടുക്കാൻ പിന്നെ വിളിച്ചുപറയുന്നവരാണ് അവർ.

സിനിമ തീരുമ്പോള്‍ അഞ്ച് ലക്ഷം തിരിച്ചു തരാം എന്നൊക്കെ അവർ പറഞ്ഞു, സത്യത്തിൽ നമ്മുടെ പാഷനെ ചൂഷണം ചെയ്തു. അതൊക്കെ നല്ല അസൽ ഉഡായിപ്പാണ്.’ നലീഫും ഐശ്വര്യയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരമ്പരയാണ് മൗനരാഗം. ഒരു ഊമപ്പെണ്ണിന്റെ കഥ പറഞ്ഞുതുടങ്ങിയ മൗനരാഗത്തിൽ ഇപ്പോൾ സ്ഥിതിഗതികൾ ഏറെ വഷളാണ്. ബീന ആൻറണി, സാബു, സേതുലക്ഷ്മി, ബാലാജി വർമ്മ, കല്യാൺ ഖന്ന, ദർശന, ജിത്തു

വേണുഗോപാൽ തുടങ്ങിയവരും മൗനരാഗം പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു അന്യഭാഷക്കാരനായിരുന്നിട്ടും നലീഫിനെ പ്രേക്ഷകർ അവരുടെ ഹൃദയത്തോട് ചേർത്തുവെച്ചു. ഇത്തവണ ഏഷ്യാനെറ്റ്‌ ടെലിവിഷൻ അവാർഡ്‌സിൽ ഏറ്റവും മികച്ച പുതുമുഖനടനുള്ള അവാർഡ് നലീഫിന് ലഭിച്ചിരുന്നു. നലീഫ് അവാർഡ് വാങ്ങാൻ സ്റ്റേജിൽ കയറുമ്പോൾ ഐശ്വര്യയുടെ കണ്ണുകൾ നിറഞ്ഞത് പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു. റീൽ ലൈഫ് പോലെ തന്നെ റിയൽ ലൈഫിലും ഇവർ ഒന്നിക്കണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

Rate this post