ആരാപ്പോ ഇത്; കാവിലെ ഭഗവതിയോ? കണ്മണികുട്ടിയുടെ ഒരു കിടിലൻ പെർഫോമൻസ് കണ്ടോ? | Mukhtha Daughter Performance Like Manjuwarrier

Mukhtha Daughter Performance Like Manjuwarrier : പ്രശസ്ത നടി മുക്തയുടെ മകളും ബാല താരവുമായ കിയാര എന്ന കണ്മണി പ്രേക്ഷകർക്കെല്ലാം പ്രിയപ്പെട്ട താരമാണ്. ഗായിക റിമി ടോമിയുടെ സഹോദരനെയാണ് മുക്ത വിവാഹം കഴിച്ചിരിക്കുന്നത്. റിമിയുടെ വ്ലോഗുകളിലൂടെയാണ് കണ്മണി എല്ലാവർക്കും സുപരിചിതയായത്. പിന്നീട് നിരവധി റീലുകളും ഡാൻസ് പെർഫോമൻസുകളുമായൊക്കെ താരം സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. കണ്മണിയുടെ റീലുകൾ

അധികവും മുക്തയോടൊപ്പമാണ്. മുക്തയെപ്പൊലെ തന്നെയാണ് കണ്മണിയും എന്നാണ് ആരാധകർ പറയാറുള്ളത്.അമ്മയെപ്പോലെ അഭിനയത്തിൽ ആണ് കിയാരക്കും താല്പര്യം.പത്താം വളവ് എന്ന ചിത്രത്തിൽ തരാം അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ വളരെ മികച്ച പെർഫോമൻസ് ആണ് ഈ കുഞ്ഞു താരം കാഴ്ച വെച്ചത്.തന്റെ പതിനാലാമത്തെ വയസ്സിലാണ് മുക്ത സിനിമയിലേക്ക് കടന്ന് വന്നത്.അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലാണ് മുക്ത ആദ്യം അഭിനയിച്ചത്.ഇപ്പോൾ അതിലും

ചെറുപ്പത്തിലാണ് മകളുടെ സിനിമ പ്രവേശം. കിയാര സിനിമയിലേക്ക് വന്നപ്പോഴും ഉയർന്നു കേട്ട ചോദ്യം മുക്തയുടെ സിനിമയിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ചാണ്. ടെലിവിഷൻ പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് മുക്ത തിരിച്ചു വന്നിരുന്നു.കൂടത്തായി എന്ന കുപ്രസിദ്ധ കൊലപാതകത്തിന്റെ കഥ പറയുന്ന സീരിയലിൽ ആണ് മുക്ത അഭിനയിച്ചത്.മികച്ച ഒരു കഥ വന്നാൽ സിനിമയിലേക്കും തിരിച്ചു വരവ് നടത്തും എന്ന് മുക്ത പറഞ്ഞിട്ടുണ്ട്. മുക്തയുടെ ഏറ്റവും വലിയ സപ്പോർട്ട് ഭർതൃസഹോദരിയായ റിമി ടോമി ആണ്.കണ്മണിക്കും വലിയ സപ്പോർട്ട് ആണ് റിമി കൊടുക്കുന്നത്.ഇപോഴിതാ പ്രിയപ്പെട്ട തരാം മഞ്ജു വാര്യർക്ക് പിറന്നാൾ ആശംസിക്കാൻ മനോഹരമായ ഒരു റീലുമായി എത്തിയിരിക്കുകയാണ് കണ്മണി. മോഹൻലാലും മഞ്ജു വാര്യരും തകർത്തഭിനയിച്ച ആറാം തമ്പുരാനിലെ ഒരു സീൻ റീ ക്രീയേറ്റ് ചെയ്ത് കൊണ്ടാണ് താരം

എത്തിയിരിക്കുന്നത്. ജഗൻനാഥനും ഉണ്ണിമായയും ആദ്യമായി ക്ഷേത്ര നടയിൽ വെച്ച് കാണുന്ന സീൻ ആണ് അത്. വർഷമിത്ര കഴിഞ്ഞിട്ടും ഫ്രഷ്‌നെസ്സ് നഷ്ടമാകാത്ത വിധം രണ്ട് പ്രതിഭകളും അഭിനയിച്ചു അനശ്വരമാക്കിയ സീൻ.വളരെ മനോഹരമാണ് ഇവിടെ കണ്മണി അവതരിപ്പിച്ചിരിക്കുന്നത്.മഞ്ജുവിനെപ്പൊലെ ചുവന്ന സാരി ഉടുത്ത് ചന്ദനക്കുറി ചാർത്തി മുടി അഴിച്ചിട്ടു വന്ന് നിൽക്കുന്ന കണ്മണി കാവിലെ ദേവി തന്നെയാണെന്നാണ് ആരാധകർ പറയുന്നത്.മഞ്ജു വാര്യരുടെ പിറന്നാളിന് ആശംസ നേരാൻ മഞ്ജുവിന്റെ ഏറ്റവും പ്രിയപ്പെട്ട വേഷത്തിൽ എത്തിയ കണ്മണിക്ക് ആശംസകളുമായി ഒരുപാട് ആരാധകരാണ് എത്തിയത്.

Rate this post