രാഹുൽ കിടപ്പിലായിട്ടും സ്വന്തം ചോരയോട് ആ ചതി ചെയ്യുന്നു.!! ആ വാർത്ത കേട്ട് ഞെട്ടി സരയൂം ശാരിയും സത്യം തിരിച്ചറിയുന്നു.!! | Mounaragam Today Episode March 4
Mounaragam Today Episode March 4: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ മൗനരാഗം വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ ചന്ദ്ര സേനൻ അടികിട്ടി കിടക്കുന്ന രാഹുലിനെ കാണാൻ വന്നതായിരുന്നു. ഇനി വരുന്ന എപ്പിസോഡുകളിൽ രാഹുലിൻ്റെ മറ്റൊരു ചതിയാണ് കാണാൻ കഴിയുന്നത്.
കല്യാണിയും കിരണും ചന്ദ്രസേനനും രൂപയും കാണുന്നുണ്ടെന്ന സംശയങ്ങൾ തന്നെയാണ് സംസാരിക്കുന്നത്. രഞ്ജനെ നിയമിച്ചത് നിന്നെ ഇല്ലാതാക്കാനാണെന്ന് അച്ഛൻ അറിഞ്ഞത് എങ്ങനെയാണെന്നും, അച്ഛനും അമ്മയും മീറ്റ് ചെയ്യുന്നുണ്ടെന്നും, നമുക്ക് കണ്ടുപിടിക്കണമെന്ന് തന്നെയാണ് കിരൺ പറയുന്നത്. രൂപ രാഹുലിനെ കാണാൻ വന്നപ്പോർ, രാഹുൽ സരയുവിൻ്റെ വയറ്റിലുള്ള കുഞ്ഞിനെ ഇല്ലാതാക്കണമെന്നും, കല്യാണിയെ ഇല്ലാതാക്കിയ ശേഷം സരയുവിനെ കിരണിനെ കൊണ്ട് വിവാഹം കഴിപ്പിക്കണമെന്നും പറയുകയാണ്. ചന്ദ്രസേനൻ്റെ ആളുകൾ എന്നെ കൊല്ലുന്നതിന് മുൻപ് എൻ്റെ മകളുടെ ഭാവി ഭദ്രമാക്കണമെന്ന് പറയുകയാണ് രാഹുൽ.
പിന്നീട് കല്യാണിയെ വിളിച്ച് രൂപ രാഹുലിനെ പോയി കാണാൻ പറയുകയാണ്. നിന്നെ കൊല്ലാൻ നോക്കിയ അയാൾ നിന്നെ ജീവനോടെ കാണട്ടെ എന്ന് പറഞ്ഞ് രണ്ടു പേരും അവിടേയ്ക്ക് പോവുകയും ചെയ്യുന്നുണ്ട്. പിന്നീട് കിരണും കല്യാണിയും ചന്ദ്രസേനനെയും രൂപയെയും വീക്ഷിക്കുന്നത് തുടർന്നു. അപ്പോഴാണ് ഷോപ്പിംങ്ങ് മോളിൽ വച്ച് രണ്ടുപേരും കാറിൽ കയറുന്നത് കിരണും കല്യാണിയും കാണുന്നത്. രണ്ടു പേർക്കും കള്ളത്തരം കണ്ടു പിടിച്ചതിനാലും, അവർ ഒരുമിച്ച് പോവുന്നതും കണ്ടപ്പോൾ വലിയ സന്തോഷമാവുകയാണ്.
പിന്നീട് രാഹുൽ കിടന്നിടത്ത് നിന്ന് എഴുന്നേറ്റ് നടക്കാൻ തുടങ്ങിയപ്പോൾ, ഫ്രിഡ്ജിൽ വച്ചിരുന്ന ജ്യൂസിൽ സരയുവിൻ്റെ കുഞ്ഞിനെ നശിപ്പിക്കാൻ മരുന്ന് ചേർക്കുകയാണ്. ഇത് കുടിച്ച സരയു ക്ഷീണിതയായി ആശുപത്രിയിലാവുകയും, കുഞ്ഞിനെ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ മരുന്ന് കുടിച്ച സരയുവിന് അരയുടെ കീഴ്പ്പോട്ട് തളർന്നു പോവുകയും ചെയ്യുന്നു. ഇതൊക്കെയാണ് ഈ ആഴ്ചയിൽ നടക്കാൻ പോകുന്നത്.