സുമിത്രയെ തേടി അനിരുദ്ധ് എത്തുന്നു.!! സുമിത്ര വക്കീലിൽ നിന്ന് സത്യങ്ങൾ തിരിച്ചറിയുന്നു.!! | Kudumbavilakku Today Episode March 4

Kudumbavilakku Today Episode March 4: ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്ക് രണ്ടാം ഭാഗത്തിൽ എല്ലാം നഷ്ടപ്പെട്ട സുമിത്ര ഓരോന്നായി തിരിച്ചുപിടിക്കുകയാണ്. ഈ ആഴ്ച കാണാൻ സാധിക്കുന്നത് വളരെ രസകരമായ രംഗങ്ങളാണ്. വക്കീലിൽ നിന്ന് സത്യങ്ങൾ മനസിലാക്കാനാണ് സുമിത്രയുടെ നീക്കം. അങ്ങനെ വക്കീലിൻ്റെ ഭാര്യയിൽ നിന്ന് വക്കീൽ താമസിക്കുന്ന സ്ഥലം മനസിലാക്കിയ സുമിത്ര വക്കീലിൻ്റെ ഓഫീസിലേയ്ക്ക് പോവുകയാണ്.

പിന്നീട് കാണുന്നത് അനന്യയുടെ വീടാണ്. അനന്യയോട് പ്രേമ ഡൈവോഴ്സിൻ്റെ കാര്യങ്ങൾ സംസാരിക്കുകയാണ്. അനന്യ മറിച്ചൊന്നും പറയാനാകാതെ നിൽക്കുകയാണ്. അപ്പോഴാണ് കോളിംങ്ങ് ബെൽ അടിക്കുന്നത് കേൾക്കുന്നത്. ഉടൻ തന്നെ സ്വരമോൾ വാതിൽ തുറന്നപ്പോൾ, ഡാഡിയെ കാണുകയാണ്. ഓടിച്ചെന്ന് ഡാഡിയെ കെട്ടിപ്പിടിക്കുകയാണ്. അനിരുദ്ധ് മോളെ എടുത്ത് അകത്ത് കയറിയപ്പോൾ, പ്രേമയും, അനന്യയും അനിരുദ്ധിനെ കാണുകയാണ്. അനിരുദ്ധിനെ അപമാനിച്ച് സംസാരിക്കുകയാണ്. പിന്നീട് അനന്യ അനിരുദ്ധിനെ വിളിച്ച് അകത്ത് കൂട്ടി പോവുകയാണ്. സ്വരമോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്.

പിന്നീട് കാണുന്നത് സുമിത്ര വക്കീൽ ഓഫീസിലെത്തുകയാണ്. ബെല്ലടിച്ചപ്പോൾ ഡോർ തുറന്ന വക്കീൽ സുമിത്രയെ കണ്ട് ഞെട്ടുകയാണ്. വക്കീലിനെ കാണാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ, എനിക്ക് തിരക്കുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാൻ ശ്രമിക്കുകയാണ്. എത്ര തിരക്കുണ്ടെങ്കിലും, നിങ്ങൾ എനിക്ക് വേണ്ടി കുറച്ച് മിനുട്ടെങ്കിലും ബാക്കി വയ്ക്കണമെന്ന് പറയുകയാണ്. വക്കീലിൽ നിന്ന് സത്യങ്ങൾ അറിയാതെ തിരിച്ച് പോവില്ലെന്ന് തീരുമാനിച്ച സുമിത്ര യോട് കുറച്ചു സമയം അവിടെ ഇരിക്കാൻ പറയുകയാണ്. പിന്നീട് അനിരുദ്ധിനെയാണ് കാണുന്നത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അവർ പലതും സംസാരിക്കുകയാണ്. ദീപു അങ്കിളിൻ്റെ വീട്ടിൽ പോയോ എന്ന് ചോദിച്ചപ്പോൾ, പോണമെന്നും, അമ്മയില്ലാത്തതിനാൽ എനിക്ക് അങ്ങോട്ടൊന്നും പോവാൻ ഒരു ഇഷ്ടമില്ലെന്ന് പറയുകയാണ്.

അപ്പോഴാണ് അനന്യ ആ സത്യം പറയുന്നത്. സുമിത്രാൻറി ജീവനോടെയുണ്ടെന്നും, അമ്മയെ സുമിത്രാൻ്റി കണ്ടിരുന്നെന്നും, 6 വർഷം കോമയിലായിരുന്നെന്നും പറയുകയാണ്. ഇത് കേട്ട് ഞെട്ടിയ അനിരുദ്ധ് അമ്മ ഇപ്പോൾ എവിടെയാണെന്ന് വചോദിക്കുകയാണ്.അത് അറിയില്ലെന്നും, ദീപു അങ്കിളിനോട് അന്വേഷിക്കാനും പറയുന്നു.അങ്ങനെ അനിരുദ്ധ് ദീപുവിൻ്റെ വീട്ടിൽ പോവുകയാണ്. അനിയെ കണ്ട് ദീപുവും ആശ്ചര്യപ്പെടുകയാണ്. സുമിത്ര മരിച്ചെന്ന് അനിരുദ്ധിനോട് കളവ് പറഞ്ഞ ദീപു ഇനി എന്തു പറയുമെന്ന് ആലോചിക്കുകയാണ്.

Rate this post