നയനയുടെ താലി പൊട്ടിച്ചെറിഞ്ഞു ആദർശ്.!! നെഞ്ച് തകർന്ന് വീണ അനന്തമൂർത്തിയ്ക്ക് ആ മഹാ രോഗം; സങ്കട കടലിൽ മുങ്ങി അന്തപുരി തറവാട്.. | Pathramattu Today Serial Episode March5
Pathramattu Today Serial Episode March5 : ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വേദനയിലാഴ്ത്തുന്ന രംഗങ്ങളിലൂടെയാണ് ഇന്ന് കടന്നു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ആദർശ് പൊങ്കാലയ്ക്കിടയിൽ നയനയെ ആശിർവദിക്കുന്നതിന് പകരം അപമാനിച്ചത് അനന്തപുരിയെ ആകെ ഞെട്ടിച്ചിരുന്നു. തൻ്റെ അച്ഛനും അമ്മയും എത്രയോ വിഷമത്തോടെയാണ് പോയതെന്നും, പലതും നയന ആദർശിനോട് പറഞ്ഞപ്പോൾ, ആദർശും തൻ്റെ അമ്മയുടെ സ്ഥാനത്ത് നീ പൊങ്കാല ചെയ്യരുതായിരുന്നെന്നും, എൻ്റെ അമ്മയുടെ വേദന ഞാൻ അറിഞ്ഞിരുന്നെന്നും മറ്റും പറയുകയായിരുന്നു.
ഇവർ റൂമിൽ നിന്ന് പറയുന്നത് പുറത്ത് നിന്ന് മുത്തശ്ശൻ കേൾക്കുന്നുണ്ടായിരുന്നു. നയന പലതും പറഞ്ഞപ്പോൾ, നിന്നെ ഒരിക്കലും എൻ്റെ ഭാര്യയായി കാണാൻ പറ്റില്ലെന്നും, ഇറങ്ങിപ്പോവാനും പറയുന്നു. ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങിപ്പോവുക മാത്രമല്ല, ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോവണോ ഞാൻ എന്ന് ചോദിച്ചപ്പോൾ, നീ എന്ന ശല്യത്തെ ഇനി എനിക്ക് കാണേണ്ടെന്നും, എൻ്റെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണമെന്നും, അതിനാൽ നീ എൻ്റെ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോവണമെന്നും പറയുകയാണ് ആദർശ്. ഞാൻ പോയി തന്നേക്കാമെന്ന് നയന പറയുകയാണ്. ഇതൊക്കെ കേട്ട മുത്തശ്ശൻ ആകെ വിഷമത്തിലാണ്. മുത്തശ്ശൻ ഹാളിലൂടെ പലതും ആലോചിച്ച് നടക്കുകയാണ്.
ആദർശ് റൂമിൽ നിന്നിറങ്ങി പോവുകയും ചെയ്തു. നയന ആകെ വിഷമിച്ച് പൊട്ടിക്കരയുകയാണ്. പിന്നീട് ഭഗവാൻ്റെ അടുത്ത് പോയി പലതും പറഞ്ഞ് പൊട്ടികരയുകയാണ്. അപ്പോൾ കനകദുർഗ്ഗ വീട്ടിൽ എത്തിയ ശേഷം തൻ്റെ മകൾക്ക് അവിടെ നിൽക്കാൻ ബുദ്ധിമുട്ടാവുമോയെന്നും, അവിടെ വീണ്ടും പ്രശ്നം ഉണ്ടായിക്കാണുമോയെന്നും പലതും ആലോചിക്കുകയാണ്. ഗോവിന്ദൻ കനകദുർഗ്ഗയെ സമാധാനിപ്പിക്കുകയാണ്. പിന്നീട് കാണുന്നത് മുത്തശ്ശൻ പലതും ആലോചിച്ചു ഒറ്റ നടത്തമാണ്. അപ്പോൾ പെട്ടെന്ന് ക്ഷീണം വന്ന് മുത്തശ്ശൻ കുഴഞ്ഞ് വീഴുകയാണ്. ഇത് കണ്ട് എല്ലാവരും ഓടി മുത്തശ്ശനെ താങ്ങുകയാണ്. ഉടൻ തന്നെ ജയനും ആദർശും, അജയനുമൊക്കെ ചേർന്ന് മുത്തശ്ശനെ ആശുപത്രിയിലെത്തിക്കുകയാണ്. മുത്തശ്ശി പൊട്ടിക്കരയുകയാണ്.
അപ്പോൾ ജലജ നയന പൊങ്കാലയിട്ടതാണ് അച്ഛന് ഇങ്ങനെ ഒരു അവസ്ഥ വരാൻ കാരണമെന്ന് പറയുകയാണ്. മുത്തശ്ശൻ്റെ അവസ്ഥ അറിഞ്ഞ് പോകാനിറങ്ങിയ നയന റൂമിൽ തന്നെ നിൽക്കുകയാണ്. മുത്തശ്ശന് വേണ്ടി പ്രാർത്ഥിക്കുകയാണ്. ആശുപത്രിയിൽ ഐസിയുവിലാക്കിയ മുത്തശ്ശനെ കണ്ട് പൊട്ടിക്കരയുകയാണ് മക്കൾ. അപ്പോഴാണ് ഡോക്ടർ വന്ന് മുത്തശ്ശനെ വലിയ ഒരു രോഗം കാർന്നു തിന്നുകയാണെന്ന സത്യം മക്കളോട് പറയുന്നത്. മുത്തശ്ശന് കാൻസർ ആണെന്ന് കേട്ട മക്കൾ പൊട്ടിക്കരയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്. Pathramattu Today Serial Episode March5