ചേട്ടച്ചന്റൊപ്പം മീനാക്ഷി.!!വർഷങ്ങൾക്കുശേഷം ലാലേട്ടനൊപ്പം വിന്ദുജാ മേനോൻ.!! | Mohanlal With Vinduja Menon

Mohanlal With Vinduja Menon: മോഹൻലാലിന്റെ വ്യത്യസ്തവും അതിഗംഭീരവുമായ പ്രകടനത്തിലൂടെ മലയാളികൾ ഏറ്റെടുത്ത ചിത്രമാണ് പവിത്രം. ടി കെ രാജകുമാറിന്റെ സംവിധാനത്തിൽ എത്തിയ ചിത്രത്തിൽ, തിലകൻ ശോഭന കെ പി എ സി ലളിത നെടുമുടി വേണു വിന്ദുജ മേനോൻ ശ്രീനിവാസൻ എന്നീ താരങ്ങളും വേഷമിട്ടു.

ഈ ചിത്രത്തിൽ മോഹൻലാലിനോടൊപ്പം കഥാപാത്രത്തിന്റെ അനിയത്തിയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചത് വിന്ദുജ മേനോന് ആണ്. ഒരു സഹോദരന് തന്റെ അനിയത്തിയോടുള്ള സ്നേഹത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ വിന്ദുജ മേനോന്റെ പ്രകടനത്തിനും മലയാളികൾ കൈയടിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായി താരം ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കൂടെ പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാലിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചാണ് വിന്ദുജ എത്തിയത്. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുള്ളത്. ചേട്ടച്ചനും മക്കളും അടിപൊളിയായിട്ടുണ്ട്, വർഷങ്ങൾക്കുശേഷം ഇരുവരെയും ഒരുമിച്ചു കണ്ടതിൽ അത്ഭുതപ്പെടുകയാണ് ആരാധകർ. ഈ ചിത്രം പങ്കുവെച്ച് വിന്ദുജ ഇങ്ങനെ കുറിച്ചു, “ മലയാളികൾ കാത്തിരുന്ന ചിത്രമാണിത്, ഫൈനലി മീനാക്ഷി മീറ്റ് ചെട്ടച്ചൻ”

അടുത്തിടെ താരം ലാലേട്ടനെ പറ്റി പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ലാലേട്ടനൊപ്പം ഒരിക്കലെങ്കിലും അഭിനയിക്കണമെന്നാണ് താരം പറയുന്നത്. വളരെ ചെറിയ കാര്യങ്ങൾക്ക് പോലും ലാലേട്ടൻ നടത്തുന്ന മുന്നൊരുക്കങ്ങൾ നമ്മൾ കണ്ടുപഠിക്കേണ്ടത് ആണെന്നാണ് താരം പറയുന്നത്.

പവിത്രത്തിലെ അഭിനേതാക്കളെ പോലെ തന്നെ ചിത്രത്തിന്റെ ക്യാമറാമാൻ സന്തോഷ് ശിവനും സംഗീതം ചെയ്ത ശരത്തും എല്ലാവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചു എന്നാണ് താരം പറയുന്നത്. ഒരിക്കലും കാലഹരണപ്പെടാത്ത ഒരു സിനിമയാണ് പവിത്രം എന്നും ആ ചിത്രത്തിലൂടെ സിനിമയിൽ തുടക്കം കുറിക്കാൻ ആയത് തന്റെ ഭാഗ്യമാണെന്ന് താരം പറഞ്ഞു.

Rate this post