ബ്രേക്കപ്പിന്റെ വേദനയിൽ നടി മേഘ്‌ന വിൻസന്റ്.!!മനുഷ്യരുടെ വികാരങ്ങളിൽ ലോജിക്കിനല്ല, ആഴത്തിനാണ് പ്രാധാന്യം.!! | Meghna Vincent Emotional Video
Meghna Vincent Emotional Video : മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത ഒരു പരമ്പരയാണ് ചന്ദനമഴ. അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും, പരമ്പരയിലെ താരങ്ങളെയെല്ലാം പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയുടെ ചെറിയ സീൻസുകൾ ചേർത്തിട്ടുള്ള വീഡിയോകൾ പലപ്പോഴും വൈറലാകാറുണ്ട്.അത്തരത്തിൽ ഒരു വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളിലൂടെ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഫാൻ എഡിറ്റുകൾ പലതാരങ്ങളും സ്റ്റോറി ആക്കി വയ്ക്കാറും ലൈക്ക് അടിക്കുകയും കമന്റ് ചെയ്യുകയും ഒക്കെ ചെയ്യാറുണ്ട്.എന്നാൽ ചന്ദനമഴ താരമായ മേഘ്ന വിൻസന്റ് സ്വന്തം പേജിലൂടെയാണ് ഒരു ഫാൻ എടുത്തു പോസ്റ്റ് ചെയ്തിട്ടുള്ളത്. മേഘ്ന അവതരിപ്പിച്ച അമൃത എന്ന കഥാപാത്രവും അർജുനും തമ്മിലുള്ള വളരെ ഭാവാർദ്രമായ കോമ്പിനേഷൻ സീനുകളുടെ കൂട്ടമാണ് വീഡിയോ.
തമിഴ് സിനിമയായ പൊന്നിയൻ സെൽവത്തിലെ സിന്നഞ്ചിറ് നിലവേ എന്ന അതിമനോഹരമായ ഗാനവും ബാഗ്രൗണ്ട് മ്യൂസിക് ആയി പ്ലേ ചെയ്തിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളുടെയും അമൃതയുടെയും ചന്ദനമഴയുടെയും ആരാധകരായ ഒട്ടനവധി വീഡിയോ ആഘോഷിക്കുന്നു.ചന്ദനമഴയ്ക്കുശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നവർ അധികവും മറ്റ് പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഇന്നും എത്തുന്നുണ്ട്.നടി മേഘ്‌ന വിന്‍സെന്റ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചന്ദനമഴ പരമ്പര ഏറെ റേറ്റിംഗുള്ള ദുര്‍ലഭം പരമ്പരയില്‍ ഒന്നായിരുന്നു.ശാലു കുര്യന്റെ വര്‍ഷ എന്ന കഥാപാത്രവും, രൂപശ്രിയുടെ ഊര്‍മിളയെന്ന അമ്മ കഥാപാത്രവും ചാരുതയുടെ അഞ്ജലിയെന്ന കഥാപാത്രവുമെല്ലാം പ്രേക്ഷകമനസ്സില്‍ ആഴത്തിൽ ഇപ്പോഴുമുള്ളവയാണ്.
മേഘ്‌നയുടെ കരിയര്‍ ബ്രേക്കായി മാറിയ പരമ്പരയായിരുന്നു ചന്ദനമഴ.അമൃത മികച്ച അഭിനയമായിരുന്നു കാഴ്ച വെച്ചത്. അമൃതയുടെ സങ്കടങ്ങളില്‍ കൂടെനിന്ന പ്രേക്ഷകര്‍ വര്‍ഷയുടെ വില്ലത്തി വേഷത്തെ അത്ര കണ്ട് ഇഷ്ടപ്പെട്ടിരുന്നില്ല. ചന്ദനമഴയുടെ പേരിലാണ് ഇപ്പോഴും ആളുകള്‍ തന്നെ വിശേഷിപ്പിക്കുന്നതെന്ന് ശാലു മുന്‍പ് പറഞ്ഞിട്ടുണ്ടായിരുന്നു. അന്ന് സ്ത്രീ പ്രേക്ഷകരുടെയെല്ലാം ശത്രുവായിരുന്നു ശാലു. പുറമെ കാണുമ്പോള്‍ നല്ല മോളാണല്ലോ, സീരിയലില്‍ എങ്ങനെയാണ് ഇത്രയധികം വില്ലത്തരം കാണിക്കുന്നതെന്ന് അമ്മമാരൊക്കെ ചോദിക്കാറുണ്ട്. എന്നാൽ അമൃതയെയാണ് എല്ലാ അമ്മമാർക്കും ഇഷ്ടം. ഭർത്താവിനും അമ്മായിഅമ്മയ്ക്കും നല്ലതു മാത്രം ചെയ്യുന്ന നന്മയുള്ള കുടുംബിനി. ഒരു നല്ല സ്ത്രീ എന്ന ടാഗോടെയാണ് മിക്ക അമ്മമാരും അമൃതയെ കണ്ടിരുന്നത്.സ്വാമിയേ ശരണമയ്യപ്പാ എന്ന മലയാളം സീരിയലിലൂടെയാണ് മേഘ്‌ന ടെലിവിഷൻ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.പിന്നീട് മോഹക്കടൽ, ഇന്ദിര,ഓട്ടോഗ്രാഫ് തുടങ്ങിയ സീരിയലുകളിൽ സഹകഥാപാത്രമായി വന്നു . മലയാളം ചിത്രമായ പറങ്കിമലയിൽ ശ്രീദേവിയായും തമിഴ് ചിത്രമായ കായലിൽ മേഘ്നയായും അഭിനയിച്ചു .വിജയ് ടിവിയിൽ സംപ്രേഷണം ചെയ്ത തമിഴ് ടിവി സീരിയലായ ‘ദൈവം തണ്ട വീട്’ എന്നതിൽ സീതാ റാം ചക്രവർത്തി എന്ന പ്രധാന സ്ത്രീ കഥാപാത്രത്തെ താരം അവതരിപ്പിച്ചു.
992 എപ്പിസോഡുകളിൽ അവസാനിച്ച ജനപ്രിയ തമിഴ് സീരിയലുകളിൽ ഒന്നായിരുന്നു ഇത്. 2014 ഫെബ്രുവരിയിൽ ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന മലയാളം സീരിയലിൽ അമൃതയുടെ നായികയായി അഭിനയിച്ചു തുടങ്ങി.വിവാഹശേഷം 2017 മെയ് മാസത്തിൽ അവൾ സീരിയലിൽ നിന്ന് വിട്ടുനിന്നു. പിന്നീട് പൊൻമകൾ വന്താൽ എന്ന തമിഴ് സീരിയലിലും മലയാളം ഷോ മിസിസ് ഹിറ്റ്‌ലറിലും പ്രധാന വേഷങ്ങൾ ചെയ്തു. ചന്ദനമഴയില്‍ മേഘ്ന പാമ്പിനെ പിടിക്കുന്ന രംഗം വലിയ ചര്‍ച്ചയായിരുന്നു. അത് ഒറിജിനല്‍ പാമ്പിനെ വെച്ച് തന്നെയായിരുന്നു ഷൂട്ട് ചെയ്തത്. വാ കൂട്ടി തുന്നിയിട്ടുണ്ടെന്നായിരുന്നു എന്നാണ് അവർ പറഞ്ഞത്. മേഘ്‌നയുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ അത് എടുക്കില്ലായിരുന്നു. പരമ്പരയില്‍ നിന്നും ഒഴിവാക്കിയാലും വേണ്ടില്ല, പാമ്പിനെയൊന്നും എടുക്കാന്‍ എന്നെക്കൊണ്ട് പറ്റില്ല. ഡെഡിക്കേഷന്‍ കാരണം അവൾ എന്തും ചെയ്യാൻ തയ്യാറായിരുന്നു. ട്രോളര്‍മാര്‍ കാരണം ചന്ദനമഴ ഇപ്പോഴും അതേപോലെ എല്ലാവരും ഓര്‍ത്തിരിക്കുന്നുണ്ട്. അതില്‍ സന്തോഷമുണ്ടെന്നായിരുന്നു ശാലു മുന്‍പൊരു അഭിമുഖത്തില്‍ തന്റെ സഹനടിയായ മേഘ്നയെ കുറിച്ച് പറഞ്ഞത് പറഞ്ഞത്.