ബിഗ് ബോസ് ഗബ്രി വിവാഹിതനായി.!!വധു മെറിൻ ഫിലിപ്പ് ;ആരെയും വിളിക്കാൻ പറ്റിയില്ല വിവാഹ വീഡിയോ പുറത്ത് വിട്ട്.!! | Manamake Neeyen Bigg Boss Gabri Jose Latest Happy News Video Viral

Manamake Neeyen Bigg Boss Gabri Jose Latest Happy News Video Viral: മോഡലിങ് – സിനിമ മേഖലയിൽ നിന്ന് ബിഗ്ബോസ് സീസൺ 6 ൽ എത്തിയ മത്സരാർത്ഥിയായിരുന്നു ഗബ്രിജോസ്. കമൽ സംവിധാനം ചെയ്ത ‘പ്രണയ മീനുകളുടെ കടൽ’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. സിനിമയിൽ സജീവമായിരിക്കുമ്പോഴാണ് താരം ബിഗ്ബോസിൽ എത്തിയത്. ആറാം സീസണിൽ നല്ല പ്രകടനം കാഴ്ചവച്ച മത്സരാർത്ഥിയായിരുന്നു ഗബ്രി. എന്നാൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഗബ്രിയുടെയും ജാസ്മിൻ്റെയും സൗഹൃദം.

മത്സരം ശക്തമായ രീതിയിൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഗബ്രി ബിഗ്ബോസിൽ നിന്ന് ഔട്ടാവുന്നത്. പ്രേക്ഷകരിൽ പലരും ഒന്നാം സ്ഥാനം ഗബ്രിയ്ക്കെന്ന് വിധി എഴുതിയിരുന്നു. എന്നാൽ വോട്ടിൻ്റെ കുറവ് മൂലം ഗബ്രി പുറത്തായത് പ്രേക്ഷകരെ വിഷമത്തിലാക്കിയിരുന്നു. എന്നാൽ ബിഗ്ബോസ് കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോൾ, ഗബ്രിയുടെ ഒരു വീഡിയോയാണ് വൈറലായി മാറുന്നത്.

സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോയുടെ തലക്കെട്ടിൽ ഗബ്രിയുടെ വിവാഹം കഴിഞ്ഞു എന്നാണ് വന്നിരിക്കുന്നത്. കല്യാണ വേഷത്തിൽ പള്ളിയിൽ നിന്നും പെൺകുട്ടിയുടെ കൈപിടിച്ച് വരികയും, കൂടെ സുഹൃത്തുക്കളും ബന്ധുക്കളും എന്നാണ് പ്രചരിച്ചത്. എന്നാൽ യഥാർത്ഥത്തിൽ ഇത് ഗബ്രിയുടെ വിവാഹമായിരുന്നില്ലെന്നും, ‘പത്നിപുരാണം’ എന്ന മ്യൂസിക് വീഡിയോയിലെ രംഗങ്ങളാണ്. നിരവധി പ്രേക്ഷകരാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്.

ഈ വീഡിയോ കണ്ട ശേഷം ഗബ്രിയുടെ അഭിനയ മികവിനെ പ്രശംസിച്ചും പ്രേക്ഷകർ രംഗത്തെത്തുകയും ചെയ്തു. ‘മനമാകെ നീയെൻ… തുടങ്ങുന്ന വരികളാണ് വീഡിയോയുടെ ആദ്യ വരികൾ. ഗബ്രിയും മെറിൻ ഫിലിപ്പുമാണ് ഇതിൽ പെയറായി എത്തുന്നത്. എന്നാൽ ഈ മ്യൂസിക് വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ ഇത്രയും വൈറലാകാൻ കാരണം ഗബ്രി ബിഗ്ബോസിൽ എത്തിയതിനാലാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

Rate this post