“കണ്ണൂർ സ്‌ക്വാഡ്” കുട്ടിഫാൻ മഹാദേവ്.!! കുട്ടി ആരാധകന് മമ്മൂക്കയുടെ വക ഒരു സർപ്രൈസ് പിറന്നാൾ സമ്മാനം; വീഡിയോ വൈറലാകുന്നു.!! | Mammotty Fan Mahadev Happy Moments

Mammotty Fan Mahadev Happy Moments: മമ്മൂക്കയുടെ കടുത്ത ആരാധകനായ കുട്ടി താരം മഹാദേവനാണ് തന്റെ പിറന്നാൾ ദിവസം മമ്മൂക്കയുടെ സർപ്രൈസ് പിറന്നാൾ സമ്മാനം കിട്ടി ഞെട്ടിയത്.ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രത്തിന്റെ പൂജ ദിവസം മുതൽ ലൊക്കേഷനിലെ സ്ഥിര സന്ദർശകൻ ആണ് കുട്ടി ആരാധകൻ മഹാദേവ്. ചിത്രീകരണം നടക്കുന്ന ഫ്ലാറ്റിന് തൊട്ടടുത്തു താമസിക്കുന്ന മഹാദേവിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം.ആഘോഷം നടക്കുന്നതിനിടെയാണ് മമ്മൂക്കയുടെ സന്ദർശനവും മഹാദേവനെ ഞെട്ടിച്ചത്. പിറന്നാളിന് മഹാദേവിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു മമ്മൂട്ടി മഹാദേവനെ കാണാന്‍ തന്റെ ഫ്ലാറ്റിലേക്ക് വന്നത്.

മമ്മൂട്ടിയുടെ സർപ്രൈസ് സമ്മാനവും വാങ്ങി സന്തോഷത്തിൽ ഓടി വീട്ടിലേക്ക് പോകുന്ന മഹാദേവിന്റെ വീഡിയോ കാണാൻ നല്ല രസമാണ്. കുഞ്ഞ് ആരാധകന്റെ സന്തോഷവും ഒന്ന് കാണേണ്ടത് തന്നെ. സർപ്രൈസ് ഗിഫ്റ്റ് ഓപ്പൺ ചെയ്യുന്നതിനിടെ എനിക്ക് ഇതുപോലൊന്ന് ഒരിക്കലും കിട്ടിയിട്ടില്ലെന്ന് കുഞ്ഞുമഹാദേവ് പറയുന്നു. ലംബോർഗിനി മോഡൽ ഒരു ടോയ് കാർ ആണ് ഗിഫ്റ്റിൽ ഉണ്ടായിരുന്നത്.
ഗിഫ്റ്റ് കണ്ട ഉടനെ മഹാദേവൻ ചാടി കളിച്ചു.ഒരു സാധാരണ പ്രിന്റഡ് ഷർട്ടും വെള്ള മുണ്ടുമായിരുന്നു മമ്മൂക്കയുടെ വേഷം.ഷൂട്ടിംഗ് കഴിഞ്ഞ് പുറത്തിറങ്ങുന്ന വഴിയാണ് ആരാധകനെ സന്ദർശിച്ചത്, സർപ്രൈസ് ആയി ഒരു ഗിഫ്റ്റ് കൈമാറിയത്.മമ്മൂക്ക ഒരിക്കലും തന്റെ ആരാധകരെ നിരാശരാക്കില്ല എന്നാണ് വീഡിയോയ്ക്ക് വരുന്ന പ്രതികരണങ്ങള്ളിൽ അധികവും. ജൂലൈ 10നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

മമ്മൂക്ക സിനിമകളുടെ ഒരു വിജയത്തിളക്ക ഘട്ടത്തിലൂടെയാണ് മലയാള സിനിമ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. തമിഴിലെ ലെജണ്ടറി സംവിധായകൻ ഗൗതം മേനോൻ മലയാളത്തിലേക്ക് വരുന്നതിന്റെ ആവേശത്തിലാണ് മലയാളികൾ.സിനിമയിൽ മമ്മൂക്ക നായകനാണെന്നു കൂടി അറിഞ്ഞപ്പോൾ ഈ ആവേശം ഇരട്ടിച്ചു.വൈശാഖ് ഒരുക്കിയ ടർബോ എന്ന ചിത്രത്തിന്റെ സൂപ്പർ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വലിയ താരനിരയാണ് അണിനിരക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയായിരിക്കും ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയെന്നാണ് കിട്ടുന്ന റിപ്പോര്‍ട്ട്.

അതേസമയം മമ്മൂട്ടി നായകനാവുന്ന ബസൂക്കയില്‍ ഗൗതം മേനോന്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോമഡിക്കും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.

Rate this post