ഓലപ്പുരയിൽ ദുരിത ജീവിതം.!! അമ്മക്ക് ക്യാൻസർ;പ്രതിസന്ധികളിൽ തളരാതെ മല്ലുഫാമിലിയുടെ വളർച്ച ; | Mallu Family Sujin Life Story Viral Malayalam

Mallu Family Sujin Life Story Viral Malayalam: യൂട്യൂബിലൂടെ നിരവധി കുടുംബങ്ങളാണ് ദിവസവും പ്രേക്ഷകർക്ക് സുപരിചിതരായി മാറാറുള്ളത്. അത്തരത്തിൽ നിരവധി വീഡിയോകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന കുടുംബമാണ് മല്ലു ഫാമിലി. ഇവർ പങ്കുവെക്കുന്ന ഓരോ വീഡിയോകളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. മല്ലു ഫാമിലിയിലെ ഓരോ അംഗങ്ങളെയും പ്രേക്ഷകർക്ക് വളരെ അടുത്തറിയാം. ഫാമിലിയിലെ കുഞ്ചുവും(സുചിത്ര ),സുജിനും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. അടുത്തിടെ ഫ്ലവേഴ്സ് ഒരുകോടിയിലും ഇവർ മത്സരാർത്ഥികളായി എത്തിയിരുന്നു.സുജിന്റെ സഹോദരിയാണ് കുഞ്ചുസ് . ഇവരുടെ ഫാമിലി

വീഡിയോയിൽ പൊന്നൂസും സജീവ സാന്നിധ്യമാണ്. സുജിന്റെയും പൊന്നുസിന്റെയും(നിത )പ്രണയവിവാഹമായിരുന്നു. അച്ഛനമ്മമാരുടെ സമ്മതമില്ലാതെയാണ് പൊന്നൂസ് വിവാഹജീവിതം തുടങ്ങിയത്. അച്ഛനമ്മമാർ ഇപ്പോൾ ഈ വിവാഹ ബന്ധത്തെ അംഗീകരിച്ചുവെങ്കിലും തന്റെ അച്ഛനമ്മമാരെ വിഷമിപ്പിച്ചതിൽ പൊന്നുസിന് ഇപ്പോഴും വളരെയധികം വിഷമമുണ്ട്.പൊന്നൂസും കുഞ്ചുസും വളരെ നല്ല സുഹൃത്തുക്കളാണ്. ഇവർ പരസ്പരം ഒരാൾ ചേച്ചി എന്ന് വിളിക്കുമ്പോൾ മറ്റേയാൾ ഏടത്തിയമ്മ എന്നാണ്

അഭിസംബോധന ചെയ്യുന്നത്. ഞങ്ങൾ തമ്മിൽ വഴക്കു കൂടാറുണ്ട് എങ്കിലും വളരെ നല്ല സഹോദരിമാരാണ് എന്നാണ് ഇരുവരും പറയുന്നത്. ചേച്ചി എനിക്ക് വേണ്ടി എപ്പോഴും വാദിക്കാറുണ്ട് എന്നും പൊന്നുസ് പറയുന്നു. ഒരു കുഞ്ഞിന്റെ അമ്മയാണ് കുഞ്ചുസ് ഇന്ന്. ഇന്റീരിയർ ഡിസൈനിങ് മേഖലയിലായിരുന്നു സുജിന്റെ സഹോദരി കുഞ്ചുസ് വർക്ക് ചെയ്തിരുന്നത്. പിന്നീട് പതുക്കെ യൂട്യൂബിലേക്ക് മാറുകയായിരുന്നു. ടിക്ടോക്കിൽ നിന്നുമാണ് യൂട്യൂബ് എന്ന മേഖലയിലേക്ക് ഇവർ കടന്നുവരുന്നത്. വളരെ കൈപ്പേറിയ

ജീവിത സാഹചര്യങ്ങളിൽ നിന്നാണ് ഇന്ന് ഇത്രയും സബ്സ്ക്രൈബേഴ്സുള്ള വലിയ കുടുംബമായി ഇവർ വളർന്നുവന്നത്. കുഞ്ചുസിന്റെ ഭർത്താവിന്റെ പേരാണ് വിഷ്ണു. വളരെ ചെറിയ കുടുംബം ആണെങ്കിലും എല്ലാവിധ സന്തോഷങ്ങളും അനുഭവിച്ചു കൊണ്ടാണ് ഇവർ കഴിയുന്നത്. പ്രസവത്തിനു ശേഷം ഉണ്ടായ ബുദ്ധിമുട്ടുകളും ജീവിതത്തിൽ ഞങ്ങൾക്കുണ്ടായ അനുഭവങ്ങളും ഇവർ ഇപ്പോൾ പുതിയ വീഡിയോയിലൂടെ ഇവർ പ്രേക്ഷകർക്കായി പങ്കുവെക്കുന്നു.

Rate this post