വിവാഹം കഴിഞ്ഞ് ഒരു വർഷം.!! സന്തോഷവാർത്തയുമായി മാളവിക കൃഷ്ണദാസ്; നായകനെ മിസ് ചെയ്ത് താരം;തേജസിന് പിറന്നാൾ ആശംസകളുമായി മാളു.!! | Malavika Krishnadas Happy News After Marriage

Malavika Krishnadas Happy News After Marriage: പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ ദമ്പതിമാരാണ് മാളവിക കൃഷ്ണദാസും, തേജസും. ഡാൻസ് റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മാളവിക ടെലിവിഷൻ അവതാരികയായും തിളങ്ങിയിരുന്നു. മാളവികയുടെ ഓരോ വളർച്ചയും അടുത്തു നിന്നും കണ്ടറിഞ്ഞവരാണ് മലയാളി പ്രേക്ഷകർ, തൻറെ കുടുംബത്തിലെ ഒരു കുട്ടി എന്ന നിലയിൽ ആണ് മലയാളികൾ മാളവികയെ നെഞ്ചിലേറ്റിയത്.

ഇപ്പോഴിതാ ഭർത്താവ് തേജസിന്റെ പിറന്നാൾ ദിനത്തിൽ, ആശംസകൾ അറിയിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുക ആണ് മാളവിക. ഭർത്താവ് തേജസ് അഭിനയ മോഹം തൽക്കാലം മാറ്റിവെച്ച് ഇപ്പോൾ മെർച്ചന്റ് നേവിയിൽ ജോലി ചെയ്തു വരികയാണ്. തൻ്റെ ജോലിയുടെ ഭാഗമായി കപ്പലിലേക്ക് പോയ തേജസ്, ഇനി ഏതാനും മാസങ്ങൾക്ക് ശേഷമേ തിരിച്ച് നാട്ടിലേക്ക് മടങ്ങി വരികയുള്ളൂ. അതുകൊണ്ടുതന്നെ തേജസിനോടൊപ്പം ബർത്ത് ഡേ ഒരുമിച്ച്

ആഘോഷിക്കാൻ പറ്റാത്ത സങ്കടം മാളവികയ്ക്ക് ഉണ്ട്. “ഹാപ്പി ബർത്ത് ഡേ ബെസ്റ്റ് ഫ്രണ്ട്, ലവ് ഓഫ് മൈ ലൈഫ്, ഫൈറ്റർ ഫിഷ്, ട്രാവൽ പാർട്ണർ, ഗോസിപ്പ് പാർട്ണർ, മൈ പേഴ്സണൽ എന്റർടെയ്നർ, സീക്രട്ട് കീപ്പർ, കമ്പ്ലൈന്റ് ബോക്സ്.” “ദിവസം എണ്ണി കൊണ്ടിരിക്കുകയാണ് ഞാൻ, പെട്ടെന്നു കാണാം” എന്നാണ് തേജസിന്റെ ചിത്രം പങ്കുവെച്ച് മാളവിക ചിത്രത്തിനു താഴെ കുറിച്ചത്.ചുരുങ്ങിയ നേരം കൊണ്ട് തന്നെ ചിത്രത്തിന് താഴെ കമന്റുകൾ ആയി ആരാധകരും, കൂട്ടുകാരും എത്തി തേജസിന് പിറന്നാളാശംസകൾ നേർന്നു. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ തൻ്റെ അഭിനയ മികവ് പ്രേക്ഷകർക്കും

മുന്നിൽ തെളിയിച്ചു. തുടർന്ന് തട്ടിൻപ്പുറത്ത് അച്യുതൻ എന്ന സിനിമയിലും, ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ച മാളവിക കഴിഞ്ഞവർഷം നായികാ നായകനിലൂടെ അടുപ്പത്തിലായ സഹമത്സരാർത്ഥി തേജസുമായി വിവാഹിതയായി. യൂട്യൂബിൽ ഏറെ ജനപ്രീതി നേടിയ തന്നെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പ്രേക്ഷകർക്കായി യൂട്യൂബിലൂടെ പങ്കുവെക്കാറുണ്ട്. ഡാൻസ് വീഡിയോ, വിവാഹ വിശേഷങ്ങൾ, കുടുംബത്തോടൊപ്പം ഉള്ള യാത്രകൾ, തുടങ്ങി എല്ലാം തന്നെ പങ്കുവെക്കാറുള്ള നടിയുടെ വിശേഷങ്ങൾ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

Rate this post