ലിൻറുവിൻ്റെ ലെവിക്ക് ഇന്ന് ഒന്നാം പിറന്നാൾ.!! ലണ്ടനിൽ ഗംഭീര ആഘോഷമൊരുക്കി താരം.!! | Lintu Rony Son Levi Birthday Celebration

Lintu Rony Son Levi Birthday Celebration: സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ലിൻ്റു റോണി. ഭാര്യ, ഈറൻ നിലയെന്ന പരമ്പരയിലൂടെയായിരുന്നു താരം പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. എന്നാൽ ഭാര്യയിലെ റഹാന എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറി. സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് താരം വിവാഹിതയാകുന്നത്. ലണ്ടനിൽ ടെക്നിക്കൽ കൺസൽട്ടൻ്റായ റോണിയെയാണ് താരം വിവാഹം കഴിച്ചത്. റോണി ലണ്ടനിൽ ആയതിനാൽ ലിൻറുവും ലണ്ടനിലാണ് താമസം. എന്നാൽ സ്വന്തമായി യുട്യൂബ് ചാനലുള്ള ലിൻറു വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കു

വയ്ക്കാറുണ്ട്. എട്ട് വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ലിൻറുവിനും റോണിക്കും ഒരു ആൺകുഞ്ഞ് പിറന്നത്. ആ സന്തോഷം താരം ഒരു വാലന്റൈൻസ് ഡേയ്ക്കാണ് പങ്കുവെച്ചത്. പിന്നീട് താരം ഗർഭിണിയായതു മുതലുള്ള വിശേഷങ്ങളൊക്കെ താരം പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന് ലെവി എന്ന് പേരിട്ടതിനെ കുറിച്ചൊക്കെ താരം യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. ഒരേയൊരു സഹോദരൻ വിട പറഞ്ഞതും, അവൻ്റെ പേരാണ് മകന് ഇട്ടിരിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. മകന് രണ്ടു മാസമായപ്പോൾ

ബ്രിട്ടീഷ് പാസ്പോർട്ട് കിട്ടിയതിൻ്റെ സന്തോഷവും താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു വിശേഷവുമായാണ് ലിൻ്റു എത്തിയിരിക്കുന്നത്. കാത്തിരുന്ന് കിട്ടിയ ആദ്യ കൺമണിയുടെ ഒന്നാം പിറന്നാൾ ആഘോഷത്തിൻ്റെ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായി മാറുന്നത്. ‘ ‘ലെവിക്ക് ഇന്ന് 1 വയസ്. ഞങ്ങൾ വലിയ ആഘോഷമൊന്നും നടത്താൻ തീരുമാനിച്ചിട്ടില്ലെന്നും, പക്ഷേ അവന് ആൻ്റിമാരുടെയും

അങ്കിൾമാരുടെയും അടുത്ത് നിന്ന് നിരവധി സമ്മാനങ്ങൾ ലഭിച്ചിരുന്നെന്നും, അവന് വേണ്ടി പ്രാർത്ഥിച്ചവർക്കും, ആശംസകൾ അറിയിച്ചവർക്കും നന്ദി’. ഇങ്ങനെയാണ് താരം കുറിച്ചത്. നിരവധി പ്രേക്ഷകരാണ് ലെവിക്ക് ആശംസകൾ അറിയിച്ച് എത്തിയത്.

Rate this post