ബിസിനസ് സാമ്രാജ്യം തകരുന്നു!! സിദ്ധു ഇനി രണ്ടും കൽപ്പിച്ച്; രോഹിത് ഇനി വെറുതെ ഇരിക്കുമോ?…| Kudumbavilakku Today Episode Malayalam
Kudumbavilakku Today Episode Malayalam : സുമിത്രാസ് എന്ന പടുകൂറ്റൻ സ്ഥാപനം അടിതെറ്റി താഴെ വീഴുകയാണ്. തൻറെ സ്വകാര്യജീവിതത്തിൽ ഒരു വലിയ സന്തോഷത്തിലേക്ക് സുമിത്ര കടക്കുമ്പോൾ ബിസിനസ് ജീവിതത്തിൽ അടിയറവ് പറയേണ്ടി വരുകയാണ് സുമിത്രക്ക്. അതെ, സുമിത്ര തോൽക്കുന്നു, അല്ല തോൽപ്പിക്കുന്നു. രോഹിത്തുമായുള്ള സുമിത്രയുടെ ജീവിതത്തിൽ അത്രയേറെ അസൂയയുള്ള സിദ്ധാർത്ഥ് തന്നെയാണ് ഇത്തവണ ഇങ്ങനെയൊരു ബിസിനസ് തകർച്ച
സുമിത്രയ്ക്ക് സമ്മാനിക്കുന്നത്. സുമിത്രയുടെ തന്നെ സ്ഥാപനത്തിലെ ജീവനക്കാരനെ ഉപയോഗിച്ച് സിദ്ധുവും കൂട്ടരും നടത്തിയ ചതിപ്രയോഗം കൃത്യമായി ഫലിച്ചു എന്ന് തന്നെ പറയാം. എന്നാൽ ഇത് അന്വേഷിക്കാൻ ഇപ്പോൾ മുന്നോട്ടുവന്നിരിക്കുന്നത് സുമിത്രയുടെ നായകൻ തന്നെയാണ്. അതെ, രോഹിത് ഇത് വെറുതെ വിടില്ല. ടെലിവിഷൻ പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുവെച്ച ഒരു പരമ്പര തന്നെയാണ് കുടുംബവിളക്ക്. റേറ്റിങ്ങിലും ഒന്നാം സ്ഥാനമാണ് പരമ്പരക്കുള്ളത്. ചിത്ര ഷേണായ് നിർമ്മിക്കുന്ന കുടുംബവിളക്ക് പരമ്പരയിൽ നായികയായ് എത്തുന്നത് പ്രേക്ഷകരുടെ പ്രിയനടി മീര വാസുദേവനാണ്.
ടെലിവിഷൻ പ്രേക്ഷകർ ഒന്നടങ്കം വിധിയെഴുതിയ ഒന്നുതന്നെയാണ് സുമിത്രയുടെ ജീവിതത്തിൽ ഇനി മറ്റൊരാൾ കടന്നുവരില്ല എന്നുള്ളത്. കാരണം ഇതുവരെയുള്ള സീരിയൽ കഥകളിലൊന്നും ഇങ്ങനെയൊരു ട്വിസ്റ്റ് സംഭവിച്ചിട്ടേ ഇല്ല. എന്നാൽ ഇതുവരെയുള്ള എല്ലാ മുൻവിധികളും തിരുത്തിക്കൊണ്ട് സുമിത്ര രോഹിത്തിന്റെതായി മാറിക്കഴിഞ്ഞു. സുമിത്രാസ് തകർന്നുവീഴുമ്പോഴും ഇനി താങ്ങായി രോഹിത് ഉണ്ടാകും. ശ്രീനിലയത്തിലെ സ്വത്തുക്കളെല്ലാം ഇനി സുമിത്രയ്ക്ക് അവകാശപ്പെട്ടതല്ല എന്ന് പറഞ്ഞുവെച്ചിരുന്നു സിദ്ധു.
അതിനുവേണ്ടി നിയമപരമായി മുന്നോട്ട് പോകാനും സിദ്ധാർഥ് തയ്യാറായിരുന്നു. അതിനെല്ലാം പിന്നാലെയാണ് സിദ്ധു സുമിത്രയുടെ ബിസിനസ് തകർച്ച ആഗ്രഹിച്ച് മുന്നോട്ടുപോകുന്നത്. ഇപ്പോഴും റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് കുടുംബവിളക്ക്. കെ കെ മേനോൻ, ശരണ്യ ആനന്ദ്, ആനന്ദ് നാരായൺ, നൂബിൻ തുടങ്ങിയ താരങ്ങളും കുടുംബവിളക്കിൽ അണിനിരക്കുന്നു.