കിരണും കല്യാണിയും ഒന്നിക്കുന്നു? ആദ്യ പ്രണയം തുറന്നു പറഞ്ഞ് മൗനരാഗം താരം ..വിവാഹത്തേക്കുറിച്ച് ആദ്യമായി മനസ് തുറന്ന് നലീഫ്…| Mounaragam Kiran Happy News Viral Malayalam

Mounaragam Kiran Happy News Viral Malayalam : മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടൻ നലീഫ് ജിയ. മൗനരാഗം എന്ന ഹിറ്റ് പരമ്പരയിൽ കിരൺ എന്ന നായകകഥാപാത്രത്തെയാണ് നലീഫ് അവതരിപ്പിക്കുന്നത്. ഒരു മലയാളി അല്ലാതിരുന്നിട്ട് കൂടി വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയെടുത്ത കലാകാരൻ തന്നെയാണ് നലീഫ്. നലീഫിന് തന്റെ ആദ്യ പ്രണയം ഏറെ പ്രിയപ്പെട്ടതാണ്. ഒരു സ്വകാര്യ ഓൺലൈൻ ചാനലിന്റെ അഭിമുഖത്തിലൂടെ തന്റെ ആദ്യപ്രണയത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ താരം.

തന്റെ ആദ്യ പ്രണയം പരാജയമായിരുന്നു എന്നാണ് താരം പറഞ്ഞിരിക്കുന്നത്. ഇപ്പോൾ അതൊക്കെ ഒരു രസകരമായ ഓർമ മാത്രമായി മനസിലുണ്ട് എന്നാണ് നലീഫ് പറഞ്ഞുവെക്കുന്നത്. കന്യകുമാരി സ്വദേശിയായ നലീഫ് ചെറുപ്പം മുതലേ മോഡലിങ്ങിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. വേറിട്ട ഡ്രസ്സ്‌ സെൻസും നലീഫിന്റെ അഭിരുചി തന്നെ. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം നലീഫിനെ എത്തിച്ചത് മൗനരാഗത്തിൽ. സാധാരണഗതിയിൽ മലയാളികൾ അത്ര പെട്ടെന്നൊന്നും പുതിയ ഒരാളെ നായകനായി അംഗീകരിക്കില്ല. തന്റെ കാര്യത്തിൽ അവർ പ്രതീക്ഷിച്ചതിലുമപ്പുറം സ്നേഹവും

അംഗീകാരവും നൽകി എന്നാണ് നലീഫ് പറയുന്നത്. താൻ ഇപ്പോൾ ഫോക്കസ് ചെയ്തിരിക്കുന്നത് അഭിനയം മാത്രമാണ് എന്നാണ് നലീഫ് പറയുന്നത്. മൗനരാഗം സീരിയലിൽ അഭിനയിച്ചുതുടങ്ങിയ സമയത്ത് വളരെ കഷ്ടപ്പെട്ട് മലയാളം സംസാരിച്ചിരുന്ന നലീഫ് പിന്നീട് വളരെപ്പെട്ടെന്ന് തന്നെ മലയാളം ഈസിയായി കൈകാര്യം ചെയ്യാൻ തുടങ്ങി.

സോഷ്യൽ മീഡിയയിലും ഇപ്പോൾ വളരെ ആക്ടീവാണ് താരം. വളരെ ക്യൂട്ടായ നായകൻ എന്ന ഇമേജാണ് സീരിയൽ പ്രേക്ഷകർക്കിടയിൽ ഇന്ന് നലീഫിനുള്ളത്. നലീഫിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഫാൻ ഗ്രൂപ്പുകളുമുണ്ട്. നലീഫും ഐശ്വര്യയും ഒന്നിച്ചുള്ള ഇൻസ്റ്റാഗ്രാം റീലുകൾ വളരെപ്പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുള്ളത്.

Rate this post