സുമിത്രയെ തകർത്തുകൊണ്ട് പ്രതീഷ്; അമ്മയ്ക്കാവാത്തത് മകൻ നിറവേറ്റുന്നു.!!കുടുംബവിളക്കിൽ ഇനി പ്രതീഷിന്റെ കാലം.!! | Kudumbavilakk Today Episode Malayalam

Kudumbavilakk Today Episode Malayalam : ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി എട്ടുമണിക്ക് സംപ്രേക്ഷണം ചെയ്തുവരുന്ന കുടുംബവിളക്കിൽ അപ്രതീക്ഷിതമായ സംഭവങ്ങളാണ് ഇപ്പോൾ അരങ്ങേറുന്നത്. സുമിത്രയെ തേടിയെത്തിയ അവസരം ഇപ്പോൾ മകൻ പ്രതീഷിന് ലഭിക്കുകയാണ്.കുറേ അധികം വർഷം പാട്ടുമായി ബന്ധമില്ലാതിരുന്നതു കൊണ്ടോ മറ്റോ സുമിത്രയ്ക്ക് സംഗീത സംവിധായകൻ നൽകിയ മൂന്നു പാട്ടുകൾ പാടാൻ കഴിയാതെ വരുന്നു. ഇതുകണ്ട്” അമ്മ വിഷമിക്കണ്ട.

അമ്മയുടെ പാടാനുള്ള ഈ ബുദ്ധിമുട്ട് ഞാൻ മാറ്റിത്തരാം. ഞാൻ കൂടെയുണ്ടെങ്കിൽ അമ്മ കൂളായിട്ട് പാടും. അതെനിക്കറിയാം” എന്ന് പറഞ്ഞ് അമ്മയെ ആശ്വസിപ്പിക്കുകയാണ് പ്രതീഷ്. മകന്റെ വാക്ക് കേട്ട് ആശ്വസിക്കുന്ന സുമിത്ര പക്ഷേ ” ഈ പാട്ടുകൾ എന്നെക്കൊണ്ട് പാടാൻ കഴിയുമെന്ന് തോന്നുന്നില്ല “എന്ന് സംഗീത സംവിധായകനോട് പറയുന്നു “. ഇതുകേട്ട് വിഷമിക്കുകയാണ് പ്രതീഷും ശ്രീകുമാറും.പക്ഷേ അപ്രതീക്ഷിതമായി ഒരു കാര്യം സംഭവിക്കുന്നു. “പ്രതീഷ് നന്നായി പാടുന്നുണ്ടല്ലോ? ഈ മൂന്ന് പാട്ടുകൾ പ്രതീഷിന് പാടാമോ” എന്ന് സംഗീതസംവിധായകൻ പ്രതീഷിനോട് ചോദിക്കുന്നു.

ഇതുകേട്ട് ആഹ്ലാദവതിയാകുകയാണ് സുമിത്ര. “നീയൊരു വലിയ സിനിമാഗായകൻ ആകാൻ അമ്മ എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടെന്ന് നിനക്കറിയാമോ? നീ സിനിമയിൽ പാടി കാണാൻ അമ്മ ആഗ്രഹിച്ചു നിൽക്കുകയാ. അമ്മക്കൊരു വിഷമവുമില്ല. മോൻ എന്റെ വയറ്റിൽ ആയിരിക്കുമ്പോൾ അമ്മയാണ് നിനക്ക് ശ്വാസം നൽകി ജീവൻ നിലനിർത്തിയത് ” എന്നുപറഞ്ഞ് മകനെ ആശ്വസിപ്പിക്കുന്ന സുമിത്രയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ പ്രോമോ അവസാനിക്കുന്നത്.അപ്രതീക്ഷിതമായ വഴിത്തിരിവാണ് ഇപ്പോൾ ജനപ്രിയ പരമ്പരയായ കുടുംബവിളക്കിൽ ഉണ്ടായിരിക്കുന്നത്.

സുമിത്രയിൽ മാത്രം ഒതുങ്ങുമായിരുന്ന കഥാഗതി ഇത്തരം ഒരു ട്വിസ്റ്റിലൂടെ വിസ്തൃതമാകുകയാണ് . “പ്രതീഷ് പാടട്ടെ.അമ്മ കൂടെ കൂടിക്കോ. അതാ നല്ലത്. സുമിത്ര മാത്രം വളർന്നാൽ പോരല്ലോ? മകനും വലിയ പാട്ടുകാരൻ ആകട്ടെ, ഈ ട്വിസ്റ്റ് കൊള്ളാം, നല്ല എപ്പിസോഡ്, ഇതാണ് യഥാർത്ഥ അമ്മ, തുടങ്ങിയ കമന്റുകൾ ആണ് പ്രൊമോയ്ക്ക് താഴെ നിറയുന്നത്. അമ്മയും മകനും പാടണം എന്ന് ആഗ്രഹിക്കുന്നവരാണ് പ്രേക്ഷകർ. പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളുമായി മുന്നോട്ടു പോകുകയാണ് കുടുംബവിളക്ക്. ഇനി എന്തെല്ലാം സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.

3/5 - (1 vote)