സീമകളില്ലാത്ത സ്നേഹത്തിന്റെ ഉടമ സീമ ജി നായരുടെ സ്വപ്‌നവീട്‌; കുഞ്ഞു വീടിനുള്ളിലെ സ്വർഗജീവിതത്തിനു ആശംസകളുമായി ആരാധകരും.!! | Seema G Nair Home Tour Malayalam

Whatsapp Stebin

Seema G Nair Home Tour Malayalam : മലയാളികളുടെ പ്രിയതാരമാണ് സീമ ജി. നായർ. വൈറ്റില ഹബ്ബിന്റെ അടുത്ത് സീമയുടെ പുതിയ വീടിന്റെ ഹോം ടൂർ നടത്തിയിരിക്കുകയാണ് ‘മൈൽസ്റ്റോൺ മേക്കേഴ്സ്’ എന്ന യൂട്യൂബ് ചാനൽ.ട്രഡീഷണൽ ലുക്കിൽ ഒരുക്കിയിരിക്കുന്ന ഈ വീട് കാഴ്ചക്കാരുടെ കണ്ണിനെ വളരെ കുളിർമയേകുന്ന ഒന്നാണ്. ഈ വീഡിയോയിൽ സീമ ജി. നായരുടെ പുതിയ സിനിമയായ ‘വിത്തിൻ സെക്കണ്ട്സ് ‘ എന്നതിന്റെ വിശേഷങ്ങളും പങ്കുവെക്കുന്നുണ്ട്.

മൂന്ന് കിടപ്പുമുറി, പൂജാമുറി, അടുക്കള, സ്വീകരണമുറി എന്നിവയാണ് സീമയുടെ വീട്ടിലുള്ളത്. പുറത്തുനിന്നും നോക്കിയാൽ ഇരുനില വീടാണ് എന്ന് തോന്നുമെങ്കിലും ഇതൊരു ഒരു നില വീടാണ്. തുറന്ന ശൈലിയിലുള്ള അകത്തളമാണ് വീടിനുള്ളത്. താനൊരു ദൈവ വിശ്വാസിയാണ് എന്നും ഏറ്റവും കൂടുതൽ പൂജാമുറിയിൽ ആണ് കഴിച്ചുകൂട്ടുന്നതെന്നും താരം പറഞ്ഞു.അതുപോലെതന്നെ ഭഗവത്ഗീതയിലെ സന്ദേശങ്ങൾ ഭിത്തിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. വീട്ടിൽ വരുന്ന

അതിഥികൾ ഒക്കെ തന്റെ വീട്ടിൽ വന്നാൽ ഒരു പോസിറ്റീവ് എനർജി ആണ് എന്നും പറയാറുണ്ട് എന്നും താരം പറയുന്നു.മനോഹരമായ വോൾ പെയിന്റുകളും വീട്ടിൽ ചെയ്തിട്ടുണ്ട്. സീമ ജി. നായർക്ക് ഒരു മകൻ ആണ് ഉള്ളത്. മകൻ പാരീസിൽ ബി. ബി. എ ക്ക് പഠിക്കുന്നു എന്നും താരം പറയുന്നു. അമ്മയുടെയും അച്ഛന്റെയും ഫോട്ടോകളും അതുപോലെതന്നെ താരത്തിന് ലഭിച്ച

പുരസ്കാരങ്ങളും ഹാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വീട്ടിൽ മനോഹരമായ ഒരു അക്കോറിയം താരം ഒരുക്കിയിട്ടുണ്ട്. 2002 ആണ് സീമ ഈ വീട് വൈറ്റിലയിൽ വെക്കുന്നത്. അന്ന് വൈറ്റില ഇത്രക്ക് ടൗൺ ആവാത്തതിനാൽ പലരും ഈ പട്ടിക്കാട്ടിൽ വീട് കയറ്റുന്നതിനെ എതിർത്തു എന്നും താരം പറയുന്നുണ്ട്. ഈ വീടിന്റെ ചുറ്റും തെങ്ങിൻ തോപ്പും, മുമ്പിൽ തന്നെ കണിയാമ്പുഴയും ഉണ്ട്.

Rate this post