കൊല്ലം സുധി കാണാൻ ആഗ്രഹിച്ച കാഴ്ച; അപ്പച്ചന്റെ തോളിലേറി ഋതപ്പന്റെ സ്കൂൾ യാത്ര.!! പങ്കുവെച്ചു രേണു.!! | Kollam Sudhi Son Happy News

Kollam Sudhi Son Happy News : മലയാളി പ്രേക്ഷകരെ ആകെ വിഷമത്തിലാഴ്ത്തിയ വിയോഗമായിരുന്നു പ്രിയ കലാകാരന്‍ കൊല്ലം സുധിയുടേത്. മിമിക്രി വേദികളിലെ നിറ സാന്നിധ്യമായിരുന്നു കൊല്ലം സുധി. സിനിമയിലും ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള സുധി സ്റ്റാര്‍ മാജിക്കിലൂടെ മലയാളികൾക്ക് സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ പ്രിയപ്പെട്ടവനായി മാറുകയായിരുന്നു.

അദേഹത്തിന്റെ വിയോഗത്തിൽ നിന്നും പ്രിയപ്പെട്ടവർ ഇന്നും മുക്തരായി വരുന്നതേയുള്ളു. ഇപ്പോഴിതാ സുധിയുടെ ഭാര്യ രേണു പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സുധിയുടെ ഇളയ മകനെ തോളിൽ വച്ചു കൊണ്ട് സ്കൂളിൽ കൊണ്ടുവിടാൻ പോകുന്ന അപ്പച്ചനും അമ്മച്ചിയുമാണ് വീഡിയോയിൽ ഉള്ളത്. റിതുകുട്ടൻ സ്കൂളിൽ പോകുവാണോ എന്ന് പിന്നിൽ നിന്ന് രേണു ചോദിക്കുമ്പോൾ അതെ എന്നു മകൻ ഉത്തരം പറയുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.

അപ്പച്ചനും അമ്മച്ചിയും റിത്തപ്പനും എന്ന അടിക്കുറിപ്പിൽ പോസ്റ്റ് ചെയ്ത വീഡിയോ പ്രേക്ഷകരെ ഏറെ ആകർഷിച്ചിട്ടുണ്ട്.. നിരവധി താരങ്ങളും വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. സുധിയുടെ രണ്ടാം ഭാര്യയാണ് രേണു. മൂത്ത മകൻ കിച്ചു കുഞ്ഞായിരിക്കുമ്പോഴാണ് ആദ്യ ഭാര്യ സുധിയെ ഉപേക്ഷിച്ച് പോയതും സുധി തനിച്ചാകുന്നതും. പിന്നീട് വർഷങ്ങൾക്ക് ശേഷം പ്രണയിച്ച് വിവാഹിതരായവരാണ് സുധിയും രേണുവും . ഇപ്പോൾ നാല് വയസ്സുള്ള ഒരു മകൻ കൂടിയുണ്ട്. മക്കളുടെ വിശേഷങ്ങൾ എല്ലാം ആരാധകർ തിരക്കാറുണ്ട്.

സ്വന്തം മകനെ പോലെയാണ് രേണു സുധിയുടെ മൂത്ത മകൻ കിച്ചുവിനെ നോക്കുന്നതെന്ന് സുധി മുൻപ് പറഞ്ഞിട്ടുണ്ട്. സുധിയുടെ വിയോഗത്തിന് ശേഷം അച്ഛൻ കൂടെയില്ലെന്നൊരു തോന്നൽ തനിക്കു ഇല്ലെന്നും രേണു തനിക്ക് രണ്ടാനമ്മയല്ല, അമ്മ തന്നെയാണെന്നും കിച്ചു അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. എന്നും ചിരിച്ചു മാത്രം പ്രേക്ഷകർ കണ്ടിട്ടുള്ള സുധിയുടെ ജീവിതം കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. ജീവിതത്തിലെ പ്രതിസന്ധികള്‍ അതിജീവിച്ച് നല്ലൊരു ജീവിതം ജീവിച്ച് തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി എത്തിയ മര ണം സുധിയെ തട്ടിയെടുക്കുന്നതും. ജൂൺ അഞ്ചിന് വടകരയില്‍ സ്‌റ്റേജ് പരിപാടി അവതരിപ്പിച്ച് തിരിച്ചു വരുന്നതിനിടെ തൃശ്ശൂരിൽ വച്ചുണ്ടായ കാർ അപ കടത്തിലാണ് കൊല്ലം സുധി മരണപ്പെടുന്നത്.

Rate this post