പൊന്നമ്മ ചേച്ചിയോടൊപ്പം; മലയാള സിനിമയുടെ സ്വന്തം അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരങ്ങളായ ജഗദീഷും ബൈജു സന്തോഷും.!! | Kaviyoor Ponnamma Meet Baiju Santhosh And Jagadish

Kaviyoor Ponnamma Meet Baiju Santhosh And Jagadish: ഒരുകാലത്ത് മലയാള സിനിമയിലെ നായികാവസന്തത്തിൽ പൂത്തുലഞ്ഞ് തളിർത്തു നിന്നിരുന്ന വ്യക്തിയാണ് കവിയൂർ പൊന്നമ്മ. പിന്നീട് അമ്മ വേഷങ്ങളിലേക്കും താരം കടന്നെത്തി. മലയാള സിനിമയിൽ തന്റെ ജീവിതത്തിന്റെ മുക്കാൽപങ്കും അഭിനയിച്ച് തീർത്ത വ്യക്തി. സിനിമയിലെ തന്റെ 65 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വടക്കൻ പറവൂർ കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലാണ് താരം.

നീണ്ട അറുപതാണ്ടു കൊണ്ട് എഴുനൂറിൽപരം സിനിമകളിലാണ് പൊന്നമ്മ അഭിനയിട്ടുള്ളത്. 2021ൽ റിലീസ് ചെയ്ത ആണും പെണ്ണും എന്ന ആന്തോളജി ചിത്രമാണ് കവിയൂർ പൊന്നമ്മയുടെതായി അവസാനം ഇറങ്ങിയ ചിത്രം. നാലുതവണ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരവും താരം കരസ്ഥമാക്കിയിട്ടുണ്ട്. കരിമാളൂരിലെ വസതിയിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണ് താരം എന്ന രീതിയിൽ കുറച്ചുനാളുകൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു.

എന്നാൽ താൻ തന്റെ ഇളയസഹോദരനും കുടുംബത്തിനുമൊപ്പമാണ് വർഷങ്ങളായി താമസിക്കുന്നതെന്നും അവരാണ് തന്റെ കാര്യങ്ങൾ നോക്കുന്നത് എന്നും കവിയൂർ പൊന്നമ്മ ഇതിനോട് പ്രതികരിച്ചിരുന്നു. കൂടാതെ ഒരു പണിയുമില്ലാത്ത ആളുകളാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്നും ഇതിൽ കൂടുതൽ ഒന്നും തനിക്ക് പറയാനില്ലെന്നും അന്ന് മലയാളത്തിന്റെ സ്വന്തം അമ്മ പറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തെ കാണാൻ രണ്ട് അതിഥികൾ വീട്ടിലെത്തിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

അതിഥികൾ എന്ന് പറഞ്ഞാൽ സെലിബ്രിറ്റികൾ കൂടിയാണ്. നടൻ ജഗദീഷും, ബിജു സന്തോഷുമാണ് താരത്തെ കാണാൻ എത്തിയിരിക്കുന്നത്. കവിയൂർ പൊന്നമ്മയ്ക്കൊപ്പമുള്ള ചിത്രമാണ് ഇവർ പങ്കുവെച്ചിരിക്കുന്നത്. “പൊന്നമ്മ ചേച്ചിയോടൊപ്പം ” എന്നാണ് പങ്കുവെച്ച ചിത്രത്തിന് താഴെയുള്ള കുറിപ്പ്. ഏതായാലും നിമിഷനേരങ്ങൾ കൊണ്ടാണ് ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

Rate this post