കറുത്തമുത്തിലെ കാർത്തിക ബാലചന്ദ്രൻ ആണോ ഇത്.!! മകനൊപ്പം കിടിലൻ ഡാൻസുമായി കാർത്തു.!! മകനെ കണ്ട് അതിശയിച്ച് ആരാധകർ.!! | Karutha Muth Serial Premi Viswanath Dance With Son

Karutha Muth Serial Premi Viswanath Dance With Son: ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ് ശ്രദ്ധേയാവുന്നത്. പില്‍ക്കാലത്ത് കറുത്ത മുത്ത് എന്ന പേരിലാണ് നടി അറിയപ്പെട്ടിരുന്നതും. കറുത്തമുത്ത് നടി പ്രേമി വിശ്വനാഥും മകൻ മനുജിത്തുമാണ് സോഷ്യൽ മീഡിയയിലൂടെ വലിയ ശ്രദ്ധ നേടുന്നത്.വീഡിയോ ഇതിനോടകം ലക്ഷങ്ങൾ കണ്ടു.കറുത്ത മുത്തിലൂടെ നമ്മൾ കണ്ട ഒരാളെ അല്ല ഇന്ന്

പ്രേമി.ബോഡിബിൽഡർ ആയ മകന്റെ ഒപ്പം സഹോദരിയെ പോലെ തോന്നിപ്പിക്കുന്ന പ്രകൃതം. ആരാധകർ ഒന്നും കണ്ടിട്ട് മനസ്സിലായത് പോലുമില്ല. പലരും ഇത് നമ്മുടെ കറുത്ത മുത്തല്ലേ എന്ന് സംശയത്തോടെ കമന്റ് കുറിച്ചു.പ്രേമി ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച പുതിയൊരു വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. അമ്മയും മകനും എന്ന ക്യാപ്ഷന്‍ നല്‍കിയ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. എന്നാല്‍ വീഡിയോയിലുള്ള നടിയുടെ മകനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ശരിക്കും ഇവര്‍ അമ്മയും മകനും തന്നെയാണോ എന്ന് ചോദ്യങ്ങള്‍ക്കും ഈ വീഡിയോ കാരണമായിരിക്കുകയാണ്. സീരിയലുകളില്‍ സജീവമായി അഭിനയിക്കുകയാണെങ്കിലും പ്രേമി വിശ്വനാഥിന്റെ കുടുംബത്തെ കുറിച്ച് ആരാധകർക്ക് അധികമാര്‍ക്കും അറിയില്ല.

പേഴ്‌സണല്‍ കാര്യങ്ങളൊന്നും നടി കൂടുതൽ തുറന്ന് സംസാരിക്കാറില്ലെന്നതാണ് വസ്തുത. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ഒരു അസ്‌ട്രോളജറായ വിനീത് ഭട്ട് എന്നയാളെ നടി വിവാഹം കഴിക്കുന്നത്.ഇവരുടെ മകനാണ് മനുജിത്.ഇടയ്ക്കിടെ മകനോടൊപ്പം ചേര്‍ന്ന് രസകരമായ റീല്‍സ് നടി ചെയ്യാറുണ്ട്. അത്തരത്തിലൊന്നാണ് നടിയിപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സത്യത്തില്‍ വീഡിയോ കണ്ട ആരാധകര്‍ ഒന്ന് ഞെട്ടിയിരിക്കുകയാണ്.പ്രേമിയ്ക്ക് ഇത്രയും വലിയ മകനുണ്ടോ എന്ന ആശ്ചര്യമാണ് പലരും കമന്റ് ബോക്സിൽ പ്രകടിപ്പിച്ചത്. കാരണം കാഴ്ചയില്‍ നടിയെക്കാളും ഹൈറ്റും സിക്സ് പാക്ക് ബോഡിയുമൊക്കെയുള്ള മകന്‍ ഒരു യുവാവിനെ പോലെ തോന്നിക്കും മനുജിത്തിനെ കണ്ടാൽ .ഇരുവരും അമ്മയും മകനുമാണെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇത്തരത്തിലുള്ള കമന്റുകളാണ് കൂടുതലായും നടിയുടെ വീഡിയോയുടെ താഴെ വന്നിട്ടുള്ളതും.

2014 മുതലാണ് പ്രേമി മലയാളംസീരിയലില്‍ അഭിനയിച്ച് കരിയര്‍ തുടങ്ങുന്നത്. ശേഷം പ്രേമി മലയാളത്തില്‍ തന്നെയുള്ള മറ്റ് സീരിയലുകളുടെയും ഭാഗമായി. എന്നാല്‍ 2017 മുതല്‍ തെലുങ്കിലേക്ക് കൂടി ചുവടുറപ്പിച്ചിരിക്കുകയാണ് നടി. കാര്‍ത്തിക ദീപം എന്ന പുത്തൻ സീരിയലിന്റെ ഒന്നും രണ്ടും ഭാഗങ്ങളില്‍ പ്രധാനപ്പെട്ടൊരു വേഷം നടി അവതരിപ്പിക്കുന്നുണ്ട്.

Rate this post