പെരും ജീരകം പൊടിക്കുമ്പോൾ ഇതും കൂടി ചേർക്കൂ.. രുചി 100 ഇരട്ടി കൂടും.!! | Tips To Make Fennel Seeds Powder

  1. Choose Fresh Seeds – Use green, aromatic fennel seeds for best flavor.
  2. Dry Roast – Lightly roast seeds on low flame for 2–3 minutes.
  3. Cool Completely – Let roasted seeds cool to avoid moisture.
  4. Grind Fine – Use a grinder for a fine, smooth powder.
  5. Sieve (Optional) – Sift for uniform texture.
  6. Store Airtight – Keep in a dry, airtight container.
  7. Avoid Moisture – Always use a dry spoon.

Tips To Make Fennel Seeds Powder : നമ്മുടെയെല്ലാം വീടുകളിൽ മസാലക്കറികളിലും മറ്റും ഒഴിച്ചുകൂടാനാവാത്ത ചേരുവകളിൽ ഒന്നാണല്ലോ പെരുംജീരകം. സാധാരണയായി പെരുംജീരകം നേരിട്ട് ഉപയോഗിക്കുകയോ അതല്ലെങ്കിൽ കടകളിൽ നിന്നും പാക്കറ്റ് രൂപത്തിൽ ലഭിക്കുന്ന പെരുംജീരകപ്പൊടി ചേർത്ത് കറികളും മറ്റും ഉണ്ടാക്കുകയോ ചെയ്യുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. കാരണം പെരുംജീരകം വീട്ടിൽ പൊടിച്ചെടുക്കുമ്പോൾ അതിൽ ധാരാളം തരികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വളരെ എളുപ്പത്തിൽ പെരുംജീരകം എങ്ങനെ

പൊടിച്ചെടുത്ത് കൂടുതൽ നാളത്തേക്ക് കേടാകാതെ സൂക്ഷിക്കാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് അത് ചൂടായി വരുമ്പോൾ അതിലേക്ക് പൊടിച്ചെടുക്കാൻ ആവശ്യമായ അത്രയും പെരുംജീരകം നല്ലതുപോലെ കഴുകി വൃത്തിയാക്കി വെള്ളം കളഞ്ഞ ശേഷം ഇട്ടുകൊടുക്കുക. പെരുംജീരകം പൊടിച്ചെടുക്കുന്നതിനു മുൻപായി അത് നല്ലതുപോലെ കഴുകാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം കടകളിൽ നിന്നും ലഭിക്കുന്ന ഡാർക്ക് പച്ചനിറത്തിലുള്ള പല രീതിയിലുള്ള അഴുക്കുകളും മറ്റും അടിഞ്ഞിരിക്കാനുള്ള സാധ്യത കൂടുതലാണ്. പെരുംജീരകത്തിന്റെ

പെരുംജീരക സുഗന്ധവ്യഞ്ജനങ്ങൾ

വെള്ളം പൂർണമായും പോയതിനുശേഷം അത് പാനിലേക്ക് ഇട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക. അതോടൊപ്പം തന്നെ കാൽ ടീസ്പൂൺ അളവിൽ കുരുമുളകു കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഈ രണ്ട് ചേരുവകളും നല്ലതുപോലെ ചൂടായി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. എന്നാൽ ഒരു കാരണവശാലും പെരുംജീരകം കരിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചൂടാക്കി വെച്ച പെരുംജീരകത്തിന്റെ ചൂട് മാറിക്കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് തരിരൂപത്തിൽ പൊടിച്ചെടുക്കുക. ഇത്തരത്തിൽ പൊടിച്ചെടുക്കുന്ന പെരുംജീരകപ്പൊടി

എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. പെരുംജീരകം ഉപയോഗിച്ച് നല്ല രുചികരമായ മീൻ വറുത്തത് കൂടി തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് കാൽ ടീസ്പൂൺ അളവിൽ പെരുംജീരകം പൊടിച്ചത്, കാശ്മീരി ചില്ലി,ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യമായ വെള്ളം കൂടി ഒഴിച്ച ശേഷം ലൂസ് കൺസിസ്റ്റൻസിയിൽ ആക്കി മീനിൽ തേച്ച് രണ്ടുമണിക്കൂർ നേരം റസ്റ്റ് ചെയ്യാനായി വെച്ച് പൊരിച്ചെടുക്കുകയാണെങ്കിൽ മീൻ പൊരിച്ചതിന് ഇരട്ടി രുചിയായിരിക്കും. ഇത്തരത്തിലുള്ള കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Tips To Make Fennel Seeds Powder credit :Thoufeeq Kitchen

Tips To Make Fennel Seeds Powder

Read Also:മിക്സിയുടെ അടിഭാഗം വൃത്തികേടയോ.!? ഇതൊന്ന് തൊട്ടാൽ ഒറ്റ മിനിറ്റിൽ ക്ലീൻ ചെയ്യാം, എത്ര അഴുക്ക് പിടിച്ച മിക്സിജാറും പുത്തൻ പോലെ തിളങ്ങും

കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!

Rate this post