എന്തുവാ ഇത് ആരുവാ ഇത്.!! സഞ്ജുവിന്റേയും ലക്ഷ്മിയുടെയും കേശുകുട്ടന്റെ ഒന്നാം പിറന്നാൾ.!! ദിവസം പോയത് വിശ്വസിക്കാനാവാതെ ആരാധകർ.!! | Endhuvayithu Lakshmi Sanju Son Birthday Celebration

Endhuvayithu Lakshmi Sanju Son Birthday Celebration: ആദ്യം ടിക് ടോക് വീഡിയോകളിലൂടെ, പിന്നീട് യൂട്യൂബ് ചാനലുകളിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് ലക്ഷ്മി സഞ്ജുവിന്റെതും സഞ്ജുവിന്റെതും. വ്യത്യസ്തമായ സംസാരശൈലിയും പത്തനംതിട്ട ഭാഷാപ്രയോഗങ്ങളും ഒക്കെയാണ് ഈ താരദമ്പതികളെ ആളുകൾക്ക് പ്രിയങ്കരി ആക്കി മാറ്റിയത്. എന്തുവാ ഇത് എന്ന ലക്ഷ്മിയുടെ സംസാരരീതി പോലും ഒരു ട്രെൻഡ് ആയി മലയാളത്തിൽ മാറിയിട്ടുണ്ട് എന്ന് വേണം പറയുവാൻ.

അഭിനയത്തോട് ഏറെ താൽപര്യം പ്രകടിപ്പിച്ചിരുന്ന ഇവർ ഇപ്പോൾ ചില ഷോർട്ട് ഫിലിമുകൾ തങ്ങളുടെ യൂട്യൂബ് ചാനലുകളിലൂടെ പങ്കുവെച്ചും ആളുകളുടെ ശ്രദ്ധ നേടിയെടുക്കാറുണ്ട്. ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലാണെങ്കിലും പ്രത്യക്ഷപ്പെടുവാനുള്ള അവസരം സഞ്ജുവിനും ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ എന്ന നിലയിൽ തങ്ങളുടെ സ്ഥാനം ഇവർ രേഖപ്പെടുത്തിയപ്പോഴും അങ്ങേയറ്റം സന്തോഷത്തോടെയും സ്നേഹത്തോടെയും ഉള്ള കുടുംബജീവിതമാണ് ഇരുവരും നയിക്കുന്നത്.

വ്യത്യസ്തമായ ആശയങ്ങളാണ് എപ്പോഴും ഇരുവരും താങ്കളുടെ ഷോർട്ട് ഫിലിമുകളിൽ ഉൾപ്പെടുത്താറുള്ളത്. അതുകൊണ്ടുതന്നെ അവയ്ക്കൊക്കെ ആരാധകരും ഏറെയാണ്. മകൻറെ ഒന്നാം ജന്മദിനത്തിന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ ലക്ഷ്മിക്കും സഞ്ജുവിനും മറ്റുള്ളവരെ അറിയിക്കുവാനുള്ളത്. 365 ദിവസങ്ങൾ കടന്നുപോയത് അറിഞ്ഞതേയില്ല, ഇത്രയും ദിവസങ്ങൾ കടന്നുപോയി എന്ന് വിശ്വസിക്കുവാൻ പോലും കഴിയുന്നില്ല എന്ന ക്യാപ്ഷനോടെ ആണ് മകൻറെ ചിത്രങ്ങൾ താരങ്ങൾ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സഞ്ജുവിന്റെയും ലക്ഷ്മിയുടെയും മൂത്ത മകൾ കുഞ്ഞനുജന് ഉമ്മ കൊടുക്കുന്ന ചിത്രവും മറ്റും പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

നിരവധി പേരാണ് കുഞ്ഞു താരത്തിന് ജന്മദിന ആശംസകൾ ആയി രംഗത്ത് എത്തിയിരിക്കുന്നത്. അച്ഛനെയും അമ്മയെയും പോലെ നാലാൾ അറിയുന്ന നിലയിലേക്ക് വളർന്ന് വലിയൊരു താരമാകാൻ നിനക്കും സാധിക്കട്ടെ എന്നാണ് ആളുകൾ കമൻറ് ആയി കുറിക്കുന്നത്.ആശുപത്രിയിൽ നിന്ന് പ്രസവസമയത്തുള്ള വിശേഷങ്ങളും വീഡിയോകളും ഒക്കെ ആളുകളിലേക്ക് എത്തിച്ചു ലക്ഷ്മിയും സഞ്ജുവും ആളുകളുടെ ശ്രദ്ധ നേടിയെടുത്തിരുന്നു. അതുകൊണ്ടുതന്നെ ഇവരുടെ കുടുംബത്തിലെ ഓരോ വിശേഷങ്ങളും മലയാളികളെ സംബന്ധിച്ചിടത്തോളം കാണാപാഠമാണ് എന്ന് പറഞ്ഞാലും തെറ്റില്ല.

Rate this post