ഗോതമ്പുപൊടി ഉപയോഗിച്ച് ഒരു കിടിലൻ ഡ്രിങ്ക് തയ്യാറാക്കാം.!! | Easy Healthy Tasty Drink Recipe
Easy Healthy Tasty Drink Recipe: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാകാറുള്ള ഒന്നാണല്ലോ ഗോതമ്പുപൊടി. സാധാരണയായി ദോശ, പുട്ട്, ചപ്പാത്തി, പൂരി എന്നിവയെല്ലാം ഉണ്ടാക്കുന്നതിനു വേണ്ടിയായിരിക്കും മിക്ക വീടുകളിലും ഗോതമ്പ് പൊടി ഉപയോഗിക്കുന്നത്. എന്നാൽ അതേ ഗോതമ്പ് പൊടി ഉപയോഗിച്ച് വളരെ ഹെൽത്തിയായി അതേസമയം എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് ടേബിൾ സ്പൂൺ അളവിൽ ഗോതമ്പ്
പൊടി എടുത്ത് അതൊരു പാത്രത്തിലേക്ക് ഇടുക. അതിലേക്ക് ഒരു കപ്പ് അളവിൽ വെള്ളം കൂടി ഒഴിച്ച് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ യോജിപ്പിച്ച് എടുക്കുക. ശേഷം ഡ്രിങ്കിലേക്ക് ആവശ്യമായ ശർക്കര പാനി തയ്യാറാക്കി എടുക്കണം. അതിനായി മൂന്നച്ച് ശർക്കര ഒരു ഗ്ലാസ് വെള്ളമൊഴിച്ച് നല്ലതുപോലെ പാനിയാക്കി എടുത്ത് അരിച്ച് മാറ്റിവയ്ക്കാം.ശേഷം അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു കപ്പ്
അളവിൽ വെള്ളമൊഴിച്ചു കൊടുക്കുക. വെള്ളമൊന്നു ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഇളക്കി വെച്ചിരിക്കുന്ന ഗോതമ്പ് പൊടിയുടെ കൂട്ടുകൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഗോതമ്പ് പൊടി കുറുകി തുടങ്ങുമ്പോൾ അതിലേക്ക് ശർക്കര പാനിയും ഒരുപിടി അളവിൽ തേങ്ങയും ചേർത്ത് നല്ലതുപോലെ
മിക്സ് ചെയ്ത് യോജിപ്പിക്കുക. ആവശ്യമെങ്കിൽ ഒരു പാനിൽ അല്പം നെയ്യൊഴിച്ച് അതിൽ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത് അതുകൂടി ഒരു ഡ്രിങ്കിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. വളരെ ഹെൽത്തിയായ അതേസമയം രുചികരമായ ഡ്രിങ്ക് റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.