കടയിൽ കിട്ടുന്നതിനെക്കാളും രുചിയിൽ ചെമ്മീൻ പൊടി കേടുകൂടാതെ വീട്ടിൽ ഉണ്ടാക്കാം.!! | Chemeen Podi Recipe

- Shallots – Sauté until browned.
- Garlic – Add and roast well.
- Curry Leaves – Fry until crisp.
- Red Chilies – Dry roast for heat.
- Peppercorns – Add for spice.
- Tamarind – Small piece for tang.
- Salt – Add to taste.
- Grind All – Blend coarsely after cooling.
- Cool & Store – Keep in airtight jar.
Chemeen Podi Recipe: ഉണക്ക ചെമ്മീൻ ഉപയോഗിച്ചുള്ള ചമ്മന്തി പൊടി കഴിക്കാൻ മിക്ക ആളുകൾക്കും വളരെയധികം ഇഷ്ടമായിരിക്കും. ഇത്തരത്തിൽ ഉണക്കചെമ്മീൻ ഉപയോഗിച്ച് ഒരു പൊടി തയ്യാറാക്കി കഴിഞ്ഞാൽ അന്നത്തെ ദിവസം ചോറിനോടൊപ്പം കഴിക്കാൻ മറ്റു കറികൾ ഒന്നും ആവശ്യമായി വരില്ല. അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു ചെമ്മീൻ പൊടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുക്,ഉണക്കമുളക്, കറിവേപ്പില, ഒരുപിടി അളവിൽ ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്,കുരുമുളക് എന്നിവയിട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. കഴുകി വൃത്തിയാക്കി വെച്ച ഉണക്ക ചെമ്മീൻ നല്ലതുപോലെ വെള്ളം തുടച്ചശേഷം പാനിലേക്ക് ഇട്ട് ഒന്ന് ക്രിസ്പ് ആകുന്നത് വരെ ചൂടാക്കി എടുക്കുക. ശേഷം അതിലേക്ക് ഒരുപിടി അളവിൽ തേങ്ങ കൂടി ചേർത്ത് നല്ലതുപോലെ വറുത്തെടുക്കണം. ഈയൊരു കൂട്ടിന്റെ ചൂട് പൂർണമായും പോയി കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ചെറിയ തരികിട്ടുന്ന രീതിയിൽ പൊടിച്ചെടുക്കുക.
വീണ്ടും പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് പൊടിച്ചു വച്ച കൂട്ടും, അല്പം കാശ്മീരി മുളകുപൊടിയും, ചമ്മന്തി പൊടിയിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പൊടിയിൽ ഒട്ടും വെള്ളം നിൽക്കാത്ത രീതിയിൽ വലിയിപ്പിച്ചെടുക്കണം. ഈയൊരു കൂട്ടിന്റെ ചൂട് മാറിക്കഴിയുമ്പോൾ അത് എയർ ടൈറ്റ് ആയ കണ്ടയ്നറുകളിൽ ആക്കി സൂക്ഷിച്ചു
വയ്ക്കാവുന്നതാണ്. വളരെയധികം രുചികരവും ഏറനാൾ കേടാകാതെ സൂക്ഷിക്കാവുന്നതുമായ ഈ ഒരു ചെമ്മീൻ ചമ്മന്തി പൊടി ഒരുതവണ ഉണ്ടാക്കി നോക്കിയാൽ അതിന്റെ രുചി തീർച്ചയായും മനസ്സിലാവുന്നതാണ്. ഒട്ടും വെള്ളം ഉപയോഗിക്കാതെ തയ്യാറാക്കുന്നത് കൊണ്ട് തന്നെ വിദേശ രാജ്യങ്ങളിലും മറ്റും പോകുന്നവർക്ക് കേടാകാതെ ഉപയോഗിക്കാനായി ധൈര്യമായി കൊണ്ടുപോവുകയും ചെയ്യാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Chemeen Podi Recipe
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!