കാണുന്നവര്‍ക്ക് ഇത് ഒരു സാധാരണ കാര്‍.!! എനിക്ക് ഇത് വര്‍ഷങ്ങളുടെ സ്വപ്‌നസാഫല്യം.!! സന്തോഷ വാർത്ത പങ്കുവെച്ച് ബിഗ്ഗ്‌ബോസ് താരം സൂര്യ.!! | Bigg Boss Fame Soorya J Menon New Happy News

Whatsapp Stebin

Bigg Boss Fame Soorya J Menon New Happy News : ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരം ആണ് സൂര്യ മേനോൻ. അഭിനയത്രി, നർത്തകി, അവതാരക എന്നീ മേഖലകളിൽ തിളങ്ങിയ വ്യക്തിയാണ് സൂര്യ.മലയാളത്തിലും, തമിഴിലുമായി ഒട്ടേറെ മികച്ച വേഷങ്ങൾ ഇതിനോടകം അഭിനയിച്ചു

കഴിഞ്ഞുവെങ്കിലും,പ്രേക്ഷകരുടെ മനം കവരുന്ന ഒരു വേഷത്തിനായി താൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് നടി പല അവസരങ്ങളിൽ പറഞ്ഞിട്ടുള്ളതാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. സ്വന്തമായി ഒരു കാർ വാങ്ങിയതിന്റെ സന്തോഷം ഇൻസ്റ്റാഗ്രാം വഴി പങ്കുവച്ചിരിക്കുകയാണ് സൂര്യ. തന്റെ ഒരുപാട് കാലത്തെ ആഗ്രഹം ആയിരുന്നു സ്വന്തമായി ഒരു കാർ വാങ്ങുക എന്നത്. തീവ്ര പരിശ്രമം കൊണ്ട് അത്

സാധിച്ചു അതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല എന്നുമാണ് നടി കുറിച്ചത്.മാതാപിതാക്കളുടെ കൂടെ, പുതിയ കാറുമായുള്ള ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.പക്ഷികൾ കൂടുകൂട്ടുന്നത് പോലെ കൊറേ കാലങ്ങളായി താൻ കൂട്ടിവച്ച സംഭാദ്യം കൊണ്ടാണ് കാർ മേടിച്ചത് എന്നും, അതുകൊണ്ട് വളരെ അതികം സന്തോഷം തനിക്ക് ഉണ്ട് എന്നുമാണ് നടി പറയുന്നത്.കാണുന്നവർക്ക് ഇതൊരു സാധാരണ കാർ ആയിരിക്കും എന്നും, പക്ഷെ തനിക്ക് ഇത് കുറെ വർഷങ്ങളുടെ സ്വപ്നത്തിന്റെയും, പരിശ്രമത്തിന്റെയും ഫലം ആണെന്ന് നടി പറയുന്നു.

സ്വന്തമായി ഒരു വാഹനം ഇല്ലാത്തത് കൊണ്ട് കുറെ അവഗണന അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും,അപ്പോൾ തനിക്ക് ഉണ്ടായ വാശി ആയിരുന്നു ഒരു കാർ സ്വന്തമാക്കണം എന്നുള്ളത്, ഇപ്പോൾ ആണ് അതിന് സാധിച്ചത് എന്നുമാണ് സൂര്യ പറയുന്നത്. വീട്ടുകാർ എല്ലാം വളരെ സന്തോഷത്തിലാണ് എന്നും, തന്നെ പോലെ അവരും ഈ ഒരു നിമിഷത്തിനായി ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നും സൂര്യ പങ്കുവെക്കുന്നു.ഇനിയും ഒരുപാട് സ്വപ്‌നങ്ങൾ തനിക്ക് ഉണ്ടെന്നും, അതെല്ലാം നേടി എടുക്കാൻ പ്രേക്ഷകർ തരുന്ന സപ്പോർട്ട്, ഇനിയും ഉണ്ടാവണം എന്നുമാണ് തനിക്ക് പറയാൻ ഉള്ളത് എന്നും നടി കൂട്ടിച്ചേർത്തു.ഇൻസ്റ്റാഗ്രാമിൽ നല്ല രീതിയിൽ ജനശ്രദ്ധ നേടി ഇരിക്കുകയാണ് സൂര്യ പങ്കുവച്ച ചിത്രങ്ങൾ.

Rate this post