ജനിച്ചു വീണത് ആരാധകഹൃദയത്തിലേക്ക്;എബ്രൂ മോനെ സ്വർണത്തിൽ മൂടി ബഷീർബഷി.!!മശൂറയുടെ സന്തോഷം കണ്ടോ? | Basheer Bashi Son’s Ebran Cradle Ceremony Viral Video

Basheer Bashi Son’s Ebran Cradle Ceremony Viral Video : പ്രേക്ഷക ഹൃദയങ്ങൾ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുകയും ഹൃദയത്തിലേറ്റുകയും ചെയ്ത നിരവധി മലയാള താരങ്ങൾ നമുക്കിടയിലുണ്ട്. അത്തരത്തിൽ ഒരു താരമാണ് ബഷീർ ബഷി. ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് ബഷീർ പ്രേക്ഷകർക്ക് സുപരിചിതനായി മാറുന്നത്. ബിഗ് ബോസിലെ ബഷീറിന്റെ പ്രകടനം ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു. ഈ ഷോയിലൂടെയാണ് ബഷീറിന്റെ കുടുംബത്തെയും പ്രേക്ഷകർ അടുത്ത് അറിഞ്ഞത്. ബഷീറിനെ രണ്ട് ഭാര്യമാർ

ആണ് ഉള്ളത്. സുഹാനയും മഷൂറയും. രണ്ടു ഭാര്യമാരുള്ളതിന്റെ പേരിൽ നിരവധി കുത്തുവാക്കുകൾ ബഷീറിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. നിരവധി മോശം കമന്റുകൾക്കും ബഷീറിന് മറുപടി പറയേണ്ടി വന്നു. എന്നാൽ ഇപ്പോൾ ബഷീറിന്റെ സന്തുഷ്ടകരമായ കുടുംബത്തെയാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ കാണുന്നത്. ബഷീറിന്റെ കുടുംബം കണ്ട് ഇന്ന് ആരാധകർ കയ്യടിക്കുകയാണ്. മഷൂറ ഗർഭിണിയായതും, ഇവർക്ക് ഇബ്രാൻ മുഹമ്മദ് എന്ന കുഞ്ഞു പിറന്നതും സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർ കണ്ടു കഴിഞ്ഞു. ജനിച്ചപ്പോൾ തന്നെ സെലിബ്രിറ്റി ആയ കുഞ്ഞാണ് ഇവരുടെത്. ജനിച്ചു

Basheer Bashi Son's Ebran Cradle Ceremony Viral Video (2)

വീണപ്പോൾ തന്നെ യൂട്യൂബും ഇൻസ്റ്റഗ്രാംമും രക്ഷിതാക്കൾ ഇബ്രാഹിനു വേണ്ടി തുറന്നു. ഇന്ന് നിരവധി ആരാധകരുള്ള ഒരു കുഞ്ഞു സെലിബ്രിറ്റിയാണ് ഇബ്രാൻ. കുഞ്ഞിന്റെ ഓരോ ചടങ്ങുകളും ഇവർ ഗംഭീരമാക്കുകയാണ്. ഇപ്പോൾ ഇതാ കുഞ്ഞിന്റെ ക്രാഡിൽ സെറിമണിയാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. വളരെ വലിയ അലങ്കാരത്തോടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാമീപ്യത്തിലാണ് ചടങ്ങ് നടത്തുന്നത്.

ഇബ്രാഹിന്റെ ചാനലിലൂടെ ചടങ്ങിന്റെ എല്ലാ വിശേഷങ്ങളും പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിനെ മനോഹരമായി അലങ്കരിച്ച തൊട്ടിയിൽ കിടത്തുന്നതും നിറയെ സ്വർണാഭരണങ്ങൾ കൊണ്ട് മൂടുന്നതും നിരവധി സമ്മാനങ്ങൾ നൽകുന്നതും കേക്കു മുറിക്കുന്നതും എല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പങ്കുവെച്ച ഈ വീഡിയോ നിമിഷ നേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിരവധി ആരാധകർ ഇബ്രാഹിനു വേണ്ടി ആശംസകൾ നേർന്നു കൊണ്ട് എത്തുന്നത്.

Rate this post