സുനു മോൾക്ക് ഇന്ന് പിറന്നാൾ .!! ബഷീർ ബാഷി മകൾക്ക് നൽകിയ സർപ്രൈസ് കണ്ടോ ?.!! | Basheer Bashi Daughter Birthday Celebration Viral

Basheer Bashi Daughter Birthday Celebration Viral: സോഷ്യൽ മീഡിയയിലൂടെ എത്തി ജനപ്രീതിയിൽ എന്നും ഒന്നാമത് നിൽക്കുന്ന കുടുംബമാണ് ബഷീർ ബാഷിയുടേത്. ബിഗ് ബോസിൽ എത്തിയതിനുശേഷം ആണ് ബഷീറിന് ആരാധകരുടെ എണ്ണം ക്രമാതീതമായി വർധിച്ചത്. പിന്നീട് താരത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ്. ഒരു ഭാര്യയെ തന്നെ നോക്കാൻ ഇന്ന് ആളുകൾ കഷ്ടപ്പെടുമ്പോൾ രണ്ടു ഭാര്യയും രണ്ടു കുടുംബവും ഒരേ ത്രാസിൽ ഒരുപോലെ കൊണ്ടുപോകുന്നതിൽ ബഷീറിന് എന്നും അഭിനന്ദന പ്രവാഹം തന്നെയാണ് ഓരോ വീഡിയോയ്ക്കും താഴെ ഉയരുന്നത്.

ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയും മകളായ സുനൈനായും ഒക്കെ സോഷ്യൽ മീഡിയയിൽ സജീവമായതുകൊണ്ട് തന്നെ ഇവരുടെയൊക്കെ വിശേഷങ്ങൾ മലയാളികൾക്ക് കാണാൻ പാഠമാണ് . എന്നാൽ ഇപ്പോൾ സുനൈന തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ആളുകൾ ഏറ്റെടുക്കുന്നത്. സുനുവിന്റെ 13 ജന്മദിന ആഘോഷത്തിന്റെ വീഡിയോയാണ് താരം തന്റെ യൂട്യൂബ് ചാനലിലൂടെ ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം സന്തോഷകരമായ ഒരു ജന്മദിനം ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് സുനുവിന്.

സുനു ബർത്ത് ഡേ ആയിട്ട് പോലും സ്കൂളിൽ പോയി എന്നും സ്കൂളിൽ ഉള്ളവർക്ക് ചോക്ലേറ്റും മറ്റും കൊടുത്തു എന്നുമാണ് മഷൂറ വീഡിയോയുടെ തുടക്കത്തിൽ പറയുന്നത്. തങ്ങളുടെ മകൾ പതിമൂന്നാം വയസ്സിൽ അതും ഒരു ടീനേജിലേക്ക് കടന്നതിന്റെ സന്തോഷം മഷൂറയും സുഹാനയും ബഷീർ ബാഷിയും ഒരുപോലെ പങ്കുവെക്കുന്നുണ്ട്. സുനുവിന് എന്നും അമ്മമാർ രണ്ട് അല്ല ഒന്നുപോലെയാണെന്ന് പലപ്പോഴും വ്യക്തമായിട്ടുള്ള കാര്യമാണ്. തുടർന്നുള്ള വീഡിയോയിൽ പുതിയ വീട്ടിൽ വച്ചുള്ള സുനുവിന്റെ ബർത്ത് ഡേ ആഘോഷവും താരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. കറുപ്പും വെള്ളയും ടീമിലാണ് ബർത്ത് ഡേ ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്.

കേക്ക് മുറിയും മറ്റുള്ളവരുടെ സമ്മാനം ഏറ്റുവാങ്ങലും ഒക്കെയായി സുനു ആകെ സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് ബഷീർ ബാഷിയുടെ വക സർപ്രൈസ് ഗിഫ്റ്റ് മകൾക്ക് നൽകിയത്. കുറച്ചു ദിവസമായി സുനു വളരെയധികം ആഗ്രഹിക്കുന്ന സൈക്കിൾ തന്നെയാണ് ബഷീർ മകൾക്കായി നൽകിയത്. അച്ഛന്റെ സമ്മാനം കണ്ട് നിറകണ്ണുകളോടെ നിൽക്കുന്ന സുനുവിനെയും സുനു കരയുന്നത് കണ്ട് കൂടെ കരയുന്ന സുഹാനയെയും ഒക്കെ വീഡിയോയിൽ കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതിന് പിന്നാലെ നിരവധി പേരാണ് സുനുവിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Rate this post