മഞ്ഞുമ്മൽ ബോയ്‌സിനുശേഷം പുതിയ സന്തോഷം.!! മകന്റെ പിറന്നാൾ ആഘോഷമാക്കി ബാലു വർഗീസ്സ്.!! | Balu Varghese Son Birthday Celebration

Balu Varghese Son Birthday Celebration: മലയാള സിനിമയിലെ യുവ നടന്മാരിൽ പ്രധാനപ്പെട്ട താരമാണ് ബാലു വർഗീസ്. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ബാലു മലയാളത്തിലെ ന്യൂ ജനറേഷൻ മൂവിയുടെ ഒരു മുഖം തന്നെയാണ്. ചാന്ത്പൊട്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന ബാലു പിന്നീട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായി തിളങ്ങി. ഹണി ബീ പോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് ബാലു വർഗീസ് യുവാക്കളുടെ മനസ്സിൽ സ്ഥാനം പിടിച്ചത്.

സഹതാരമായി ഒട്ടനേകം ചിത്രത്തിൽ തിളങ്ങിയ താരം നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ഓപ്പറേഷൻ ജാവയാണ്. താരം ഏറ്റവും ഒടുവിൽ അഭിനയിച്ച മഞ്ഞുമൽ ബോയ്സ് കോടികൾ വരുമാനം നേടി മലയാളസിനിമയ്ക്ക് തന്നെ അഭിമാനം ആയി മാറിയിരിക്കുകയാണ്. മഞ്ഞുമൽ ബോയ്സ് ചിത്രത്തിന്റെ സംവിധായകൻ ചിതമ്പരത്തിന്റെ ആദ്യ ചിത്രം ജാനേമന്നിലാണ് ബാലുവിന് വ്യത്യസ്തമായ ഒരു വേഷം ലഭിച്ചത്. നടനും സംവിധായകനുമായ ലാലിന്റെ സഹോദര പുത്രൻ കൂടി ആയ ബാലു ലാലിന്റെ ചെറുപ്പം അഭിനയിച്ചിട്ടുണ്ട്.

ഇപോഴിതാ മഞ്ഞുമൽ ബോയ്സിന്റെ വിജയഘോഷങ്ങൾക്കിടയിൽ മറ്റൊരു സന്തോഷം കൂടി പങ്ക് വെച്ചിരിക്കുകയാണ് താരം. താരത്തിന്റെ ഏക മകൻ എസെക്കിയേൽ എമി വര്ഗീസിന്റെ മൂന്നാം പിറന്നാൾ ആഘോഷിക്കുന്ന സന്തോഷത്തിലാണ് താരവും കുടുംബവും നടിയും മോഡലും എലീന കാതെറിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. 2020 ലാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹം ആയിരുന്നു. വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

2021 ഏപ്രിൽ ഒന്നിനാണ് എസ്സെക്കിയേൽ ജനിച്ചത്. തന്റെ എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുണ്ട്. ഇപോഴിതാ എസ്സെക്കിയെലിന്റെ മൂന്നാം പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുകയാണ് താരം. നിരവധി ആരാധകരാണ് താരപുത്രന് ആശംസകളുമായി എത്തിയത്.

Rate this post