അഞ്ജലി നായരുടെ മകളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തി നടി ഷീലുവും.!! ബിഗ്ബോസ് താരം ജിന്റോയും.!! | Anjali Nair Daughter Birthday Celebration
Anjali Nair Daughter Birthday Celebration : നിരവധി മികച്ച കഥാപാത്രങ്ങൾ ചെയ്ത് കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് അഞ്ജലി നായർ. പുലിമുരുകനിൽ മോഹൻലാലിന്റെ അമ്മയായി വരെ താരം അഭിനയിച്ചു. എങ്കിലും എപ്പോഴും ഓർമയിൽ ഇരിക്കുന്ന താരത്തിന്റെ വേഷം ദൃശ്യം 2 വിലെ ജോർജ് കുട്ടിയെ കുരുക്കാൻ വേഷം മാറി വന്ന കഥാപാത്രത്തിന്റെ പേരിലായിരിക്കും. ചിത്രത്തിലെ വൻ ട്വിസ്റ്റ് ആയിരിന്നു ആ കഥാപാത്രത്തിന്റെ പിന്നിലെ സത്യം. ഒരുപാട് ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. അഞ്ജലിയുടെ മൂത്ത മകളും നടിയാണ്. ഫിനിക്സ് എന്ന ചിത്രത്തിൽ അജു വർഗീസിന്റെ മകൾ ആയാണ് താരം അഭിനയ
രംഗത്തേക്ക് കടന്ന് വന്നത്. ഇപോഴിതാ അഞ്ജലി നായരുടെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ആണ് വൈറൽ ആകുന്നത്. അഞ്ജലിയുടെ രണ്ടാമത്തെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷമാണ് കഴിഞ്ഞ ദിവസം നടന്നത്. ബിഗ്ബോസ് സീസൺ 6 വിന്നർ ജിന്റോ നടി ഷീല ജോർജ് തുടങ്ങി നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ബോഡി ബിൽഡർ ആയ ജിന്റോ നിരവധി സിനിമ താരങ്ങളെയാണ് ജിമ്മിൽ ട്രെയിൻ ചെയ്യിച്ചിട്ടുള്ളത്. ബിഗ്ബോസിൽ അതിഥി ആയി
എത്തിയ ജോജു ജോർജും ദിലീപും എല്ലാം ജിന്റോയുമായുള്ള തങ്ങളുടെ ബന്ധം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇപോഴിതാ അഞ്ജലി നായരുടെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ ജിന്റോയ്ക്കു ഷേക്ക് ഹാൻഡ് കൊടുത്ത് അഭിനന്ദിക്കുന്ന ഷീലുവിനെയും വിഡിയോയിൽ
കാണാം. പ്രശസ്ത നിർമതാവിന്റെ ഭാര്യയും നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് ഷീലു. വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് വന്നതെങ്കിലും താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് കാവ്യ മാധവൻ നായികയായ ഷീ ടാക്സി എന്ന സിനിമയിൽ കൂടെയാണ്. ജിന്റോയും ശീലുവും വന്നതിനു ശേഷമാണു ബർത്ഡേ കെയ്ക്ക് മുറിച്ചത്.