ഞങ്ങളുടെ ദേവിയേടത്തി ഇങ്ങനെ അല്ല.!!ഫ്രീക്കത്തിയായി ചിപ്പി ചേച്ചി .!! പുത്തൻ ചിത്രങ്ങൾ വൈറൽ.!! | Actress Chippi New Look Viral

Actress Chippi New Look Viral: ഒരുകാലത്ത് മലയാള സിനിമയിൽ നായികയായും സഹനടിയായും നിറഞ്ഞുനിന്ന താരമാണ് ചിപ്പി രഞ്ജിത്ത്. പാഥേയം എന്ന ചിത്രത്തിലൂടെയാണ് ചിപ്പി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. സോപാനം,സ്പടികം, പായിക്കര പാപ്പൻ, ആദ്യത്തെ കണ്മണി, ഈ പുഴയും കടന്ന്, ഹിറ്റ്ലർ, ആറാം ജാലകം കാറ്റു വന്നു വിളിച്ചപ്പോൾ, എന്നിവ ചിപ്പി അഭിനയിച്ച ചിത്രങ്ങളിൽ ചിലതാണ്. മലയാളത്തിൽ കൂടാതെ നിരവധി മറ്റുഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

1996ൽ കർണാടക സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ചലച്ചിത്ര നിർമ്മാതാവായ രഞ്ജിത്താണ് താരത്തിന്റെ ഭർത്താവ്. ഇവരുടെ മകളുടെ പേരാണ് അവന്തിക രഞ്ജിത്ത്. രജപുത്ര വിഷ്വൽ മീഡിയയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ് അവന്തിക. 2001ലാണ് ചിപ്പിയും രഞ്ജിത്തും വിവാഹിതരായത്. വിവാഹശേഷം സിനിമാലോകത്തു നിന്ന് വിട്ടു നിന്നു എങ്കിലും നിരവധി പരമ്പരകളിലൂടെ പ്രേക്ഷകരുടെ മുന്നിൽ സജീവമാണ് താരം.

ശ്രീ ഗുരുവായൂരപ്പൻ എന്ന പരമ്പരയിലെ കുറൂരമ്മ എന്ന കഥാപാത്രവും, സാന്ത്വനം എന്ന പരമ്പരയിലെ ശ്രീദേവി എന്ന കഥാപാത്രവും പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ടതാണ്. സോഷ്യൽ മീഡിയയിലൂടെ തന്നെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ പ്രിയതാരം മറക്കാറില്ല. താരത്തിന്റെ വിശേഷങ്ങൾക്കായി ആരാധകരും കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ഒരു ചിത്രമാണ് ജനശ്രദ്ധ നേടുന്നത്.

ഹൈദരാബാദിലെ ഗോൾകൊണ്ട ഫോർട്ടിൽ നിന്ന് എടുത്ത താരത്തിന്റെ ചിത്രങ്ങൾ ആണിത്. വെള്ളം നിറത്തിലുള്ള ഷർട്ടും നീല നിറത്തിലുള്ള പാന്റും ധരിച്ചാണ് താരം ചിത്രങ്ങളിലുള്ളത്. പ്രായം ബാധിക്കാത്ത നടി എന്ന പേരും ചിപ്പിക്ക് സ്വന്തമാണ്.” Recent from Hyderabad” എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് പങ്കുവെച്ച ചിത്രങ്ങൾക്കു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ”വല്യേട്ടത്തി, ഡ്രസ്സ് അടിപൊളി, ഇത് ഞങ്ങളുടെ ദേവേട്ടത്തി ആണോ ഞങ്ങളുടെ ദേവേട്ടത്തി ഇങ്ങനെയല്ല ”എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.

Rate this post