പതിനഞ്ച്‌ വർഷത്തെ അധ്വാനമാണ്.!!നിറവയറിൽ നടി അമലപോൾ ആടുജീവിതം സിനിമയുടെ പ്രസ്സ്മീറ്റിന് വന്നത് കണ്ടോ?.!! | Aadu jeevitham Audio Lunch

Aadu jeevitham Audio Lunch : മലയാളികളുടെ ഇഷ്ട താരമായ അമലാപോൾ അമ്മയാകാൻ ഒരുങ്ങുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. നിറ വയറുമായി നിൽക്കുന്ന തന്റെ ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. തന്റെ ഭർത്താവ് ജഗദ് ദേശായിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് താരം ഈ വിവരം ആരാധകരെ അറിയിച്ചത്.

എന്നാൽ ഇപ്പോൾ അമല പോളിന്‍റേതായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഏറ്റവും പുതിയ വീഡിയോ ആണ്. മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന കഥയെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രമായ ആടുജീവിതത്തിന്റെ ഓഡിയോ ലോഞ്ചിംഗ് പ്രോഗ്രാമിൽ എത്തിയ അമല പോളിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം മലയാള സിനിമയ്ക്ക് തന്നെ മുതൽക്കൂട്ടാവുമെന്നാണ് സിനിമ പ്രേക്ഷകരുടെ അഭിപ്രായം.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുന്നതിലേക്ക് നിരവധി താരങ്ങളാണ് എത്തിച്ചേർന്നത്. എന്നാൽ അതിൽ ഏറ്റവും കൗതുകകരവും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തത് നടി അമല പോളിന്റെ ദൃശ്യങ്ങളാണ്. മുൻപ് താരം തന്നെ ഭർത്താവിനൊപ്പം ഉള്ള ചിത്രം പങ്കുവച്ചപ്പോൾ സിനിമയിലെ പ്രമുഖ താരങ്ങളുടെയും തന്റെ ആരാധകരുടെയും ആശംസകൾ താരത്തെ തേടിയെത്തിയിരുന്നു. എന്നാൽ ഇപ്പോൾ അതിനു സമാനമായ പിന്തുണയാണ് ഇന്ത്യൻ സിനിമ ഗാലറി എന്ന ഫേസ്ബുക്ക് പേജ് പങ്കുവെച്ച താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയ്ക്ക് ലഭിക്കുന്നത്.

അമല പോളും തന്റെ സുഹൃത്ത് ജഗത് ദേശായിയും വിവാഹിതരായത് 2023 നവംബറിലാണ്. താരത്തിന്റെ വിവാഹം നടന്നത് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു. ഹോസ്പിറ്റലിറ്റി മേഖലയിലാണ് ജഗദ് നിലവിൽ ജോലി ചെയ്യുന്നത്. ഒരുപാട് യാത്രകളെ ഇഷ്ടപ്പെടുന്ന അമല പോൾ ഒരു യാത്രയ്ക്കിടെയാണ് ജഗദിനെ കണ്ടുമുട്ടുന്നത്. ഒരു ഇടവേളക്കുശേഷം അമലയുടേതായി തീയറ്ററുകളിലേക്ക് എത്തുന്ന ചിത്രമാണ് ആടുജീവിതം.

Rate this post