വയനാടിന് കൈത്താങ്ങായി ഫഹദും നസ്രിയയും .!! 25 ലക്ഷം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്നൽകി താരങ്ങൾ; | Fahadh Faasil And Nazriya Nazim Help To Wayanad

Fahadh Faasil And Nazriya Nazim Help To Wayanad : കേരളം കണ്ട വലിയ അതിദാരുണമായ ഉരുൾപൊട്ടലിന് സാക്ഷ്യ വഹിചിരിക്കുകയാണ് ഇപ്പോൾ വയനാട്. മലയാള സിനിമ മേഖലയിലെയും മറ്റ് അന്യഭാഷ സിനിമാതാരങ്ങളും ഉൾപ്പെടെ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി എത്തുന്നത്. ഇപ്പോൾ അത്തരത്തിൽ സംഭാവന നൽകി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഫഹദ് ഫാസിലിന്റെയും നസ്രിയ നസീമിന്റെയും പോസ്റ്റാണ്.

ഇരുവരും ചേർന്ന് 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇപ്പോൾ സംഭാവനയായി നൽകിയിരിക്കുന്നത്. താരങ്ങളുടെ തന്നെ നിർമ്മാണ കമ്പനി കൂടിയായ ഫഹദ് ഫാസിലാൻഡ് ഫ്രണ്ട്സിന്റെ ലെറ്റർ പാടിൽ കേരള മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചാണ് താരങ്ങൾ ഈ അറിയിച്ചത്. പ്രകൃതിക്ഷോഭത്താൽ ദുരിതമനുഭവിക്കുന്ന വയനാടിന് വേണ്ടി മറ്റ് നിരവധി ചലച്ചിത്ര താരങ്ങളും സംഭാവന നൽകിയിരുന്നു.

നടൻ മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപയും, രശ്മിക മന്ദാന 10 ലക്ഷവും, തമിഴ് താരം വിക്രം 20 ലക്ഷവും, കാർത്തി സൂര്യ ജ്യോതിക എന്നിവർ ചേർന്ന് 50 ലക്ഷം രൂപയും ആണ് നിലവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത്. മഞ്ജു വാര്യർ ഉൾപ്പെടെയുള്ള താരങ്ങളും നേരിട്ടുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വാർത്തകൾ ശ്രദ്ധ നേടിയിരുന്നു. പ്രദേശത്തെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടയിലും ശക്തമായ മഴ തുടരുകയാണ്.

സിനിമ താരങ്ങൾക്ക് പുറമേ പല മേഖലകളിൽ നിന്നുള്ള പ്രമുഖരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത വാർത്ത വന്നിരുന്നു. നിലവിൽ മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന്റെ മ ര ണ സംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. 293 പേരാണ് ഇതുവരെയുള്ള കണക്കനുസരിച്ച് മ ര ണപ്പെട്ടത്. കൂടാതെ നിരവധി പേരെ കാണാനില്ല. വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വീട് ഒരുക്കാനും, അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായി സന്നദ്ധപ്രവർത്തകരും കേരളം ഒട്ടാകെ പ്രവർത്തനം നടത്തിവരികയാണ്.

Rate this post