അഭിയുടെ ഉട്ടോപ്പിയയിൽ ലേഡി സൂപ്പർസ്റ്റാർ .!!സംഗീത കുടുംബത്തിൽ അഭിരാമിയ്ക്കും അമ്മയ്ക്കും ഒപ്പം മഞ്ജു വാര്യർ.!! | Abirami Suresh With Manju Warrier

Abirami Suresh With Manju Warrier: മലയാളികളുടെ മനസ്സിൽ എന്നും പ്രിയപ്പെട്ട സ്ഥാനമുള്ള താരമാണ് മഞ്ജു വാര്യർ. ഒരു സിനിമാ നടി എന്നതിൽ ഉപരിയായി തന്റെ വീട്ടിലെ ഒരു അംഗത്തെപോലെ നിറഞ്ഞ സ്നേഹത്തോടെയാണ് മഞ്ജുവിനെ ആരാധകർ കാണുന്നത്. തന്റെ പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാം മലയാള പ്രേക്ഷകരുടെ സ്നേഹം അറിഞ്ഞതാണെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ താരത്തിന്റെതായി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അഭിരാമി സുരേഷിനൊപ്പം ഉള്ള ഒരു

ചിത്രമാണ്. അഭിരാമി പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത് ഷി എന്നാണ്. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് ചുവടെ കമന്റുകളുമായി എത്തിയത്.മഞ്ജു വാര്യരോടൊപ്പം ഉള്ള ചിത്രം അഭിരാമിയുടെ അമ്മ ലൈല സുരേഷും പങ്കുവെച്ചിരുന്നു. നിറഞ്ഞ ചിരിയോടെ ചിത്രത്തിന് പോസ് ചെയ്ത മഞ്ജുവിനെ കണ്ട് ആരാധകരും സന്തോഷം പ്രകടിപ്പിക്കുകയാണ്. മൊബൈൽ ഗാലറിയിലെ ഏറ്റവും

മനോഹരമായ ഒരു ചിത്രം, കൂടാതെ അഭിരാമിക്കൊപ്പം എന്തായിരുന്നു പരിപാടി എന്ന് ചോദിച്ചു ചിലർ എത്തി. മഞ്ജു ഇത് തകർത്തു, വളരെ നന്നായിട്ടുണ്ട്, കുറെ നാളുകളായി ആ കൊച്ചിനെ ഒന്ന് പോയി കാണാൻ പറയുന്നു, ഒടുവിൽ ഇപ്പോൾ പോയി കണ്ടല്ലോ എന്നാണ് ഒരു ആരാധികയുടെ കമന്റ്.എന്റെ പ്രിയപ്പെട്ട മഞ്ജു എന്ന ക്യാപ്റ്റൻ നൽകിയാണ് ലൈല സുരേഷ് ചിത്രം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

നിങ്ങളോടൊപ്പമുള്ള ആ ഒരു വൈബ് എനിക്ക് ഏറെ ഇഷ്ടമായി, ഒരുപാട് സ്നേഹം നിങ്ങളോട് തോന്നുന്നു എന്നാണ് മഞ്ജു തന്റെ സ്റ്റോറിയിൽ ഈ ചിത്രം പങ്കുവെച്ച് ക്യാപ്ഷൻ നൽകിയത്. പാട്ടിന് പുറമെ ബിസിനസ് മേഖലയില തിളങ്ങുന്ന അഭിരാമിയുടെ കഫെ ഉട്ടോപ്പിയയിലേക്ക് നിരവധി താരങ്ങൾ എത്താറുണ്ട്. മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയുടെയും വിശേഷങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നുണ്ട്.

Rate this post