ഒടുവിൽ ആ സത്യം പുറത്തായി; വിജയ്ക്കും ദേവികയ്ക്കും ജനിക്കാൻ പോകുന്നത് ഇളയദളപതിയുടെ കുഞ്ഞു ഫാൻ.!!വീഡിയോ പങ്കുവെച്ച് വിജയ്..|Vijay Madhav Devika New video

Whatsapp Stebin

Vijay Madhav Devika New video : ജനിക്കുന്നതിനു മുൻപേ തങ്ങളുടെ കുഞ്ഞുവാവ വിജയ് ഫാൻ ആണെന്നുള്ള സത്യം വെളിപ്പെടുത്തി ദേവികാ നമ്പ്യാരും വിജയ് മാധവും. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദേവികാ നമ്പ്യാർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകൻ വിജയ് മാധവാണ് ദേവികാ നമ്പ്യാരെ വിവാഹം കഴിച്ചത്.

ഇരുവരുടെയും വിവാഹവും വിവാഹശേഷമുള്ള വിശേഷങ്ങളും താരങ്ങൾ പ്രേക്ഷകരുമായി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ടായിരുന്നു. ആദ്യത്തെ കണ്മണിയെ വരവേൽക്കുന്ന വിശേഷങ്ങളും താരങ്ങൾ പങ്കുവെക്കുമ്പോൾ ഒരുപാട് പ്രേക്ഷകരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. കുക്കിംഗ് വീഡിയോകളും പാട്ടുപാടി റെക്കോർഡ് ചെയ്തിട്ടുള്ള റീൽസുകളും താരങ്ങൾ ദിവസവും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ തമിഴ് സൂപ്പർ സ്റ്റാർ ആയ ഇളയദളപതി വിജയുടെ

പുതിയ ചിത്രമായ വരിസ് മൂവിയിലെ രഞ്ജിതമേ രഞ്ജിതമേ എന്ന പാട്ട് കേൾക്കുമ്പോൾ ദേവികയുടെ വയറ്റിനുള്ളിൽ നിന്ന് കുഞ്ഞ് അനങ്ങുന്ന വീഡിയോയാണ് താരങ്ങൾ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ചിട്ടുള്ളത്. കുഞ്ഞ് ആദ്യമായി അനങ്ങാൻ തുടങ്ങിയത് ഇതേ പാട്ട് റിലീസ് ആയ ദിവസമാണ് തനിക്ക് അനുഭവപ്പെട്ടത് എന്നും ദേവിക വീഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്. പാട്ടുകൾ കേൾക്കുമ്പോൾ കുഞ്ഞിന്റെ ഈ അനക്കം ആ പാട്ട് ഇന്ന് അത്രയും ആസ്വദിക്കുന്നത് കൊണ്ടാണ് എന്നാണ് ദേവിക പറഞ്ഞിട്ടുള്ളത്.

കുഞ്ഞുവാവ വയറ്റിനുള്ളിൽ കിടക്കുമ്പോൾ തന്നെ വിജയ് ഫാൻ ആയെന്നാണ് തോന്നുന്നതെന്നും ഇവർ പറഞ്ഞിട്ടുണ്ട്. ജനിച്ചുകഴിഞ്ഞാൽ അവൻ വലിയൊരു വിജയ് ഫാൻ ആവാനാണ് സാധ്യത എന്ന് ഒരുപാട് പ്രേക്ഷകരാണ് ഇരുവരുടെയും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുള്ളത്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ താരങ്ങളുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഒരുപാട് താരങ്ങളും ആരാധകരുമാണ് ഇരുവർക്കും ആശംസകളുമായി എത്തിയിട്ടുള്ളത്. കുഞ്ഞ്, വിജയ് ഫാൻ ആണെങ്കിൽ കുഞ്ഞിന്റെ പേരിന്റെ പിറകിൽ എന്തായാലും വിജയ് തന്നെയാണല്ലോ വേണ്ടതെന്ന് ഒരുപാട് പ്രേക്ഷകർ പറഞ്ഞിട്ടുണ്ട്.

4/5 - (1 vote)