നൊസ്റ്റാൾജിക്ക് സോങ്ങ്.!! 90സ് കിഡ്‌സിന്റെ എവെർടൈം നൊസ്റ്റാൾജിയയിലുള്ള രണ്ട് മുഖങ്ങൾ 19 വർഷങ്ങൾക്ക് ശേഷം കണ്ട് മുട്ടിയപ്പോൾ.!! | Kudajathriyil Album Song Fame Interview

Kudajathriyil Album Song Fame Interview: മനോഹരമായ സംഗീതം കൊണ്ടും അതിമനോഹരമായ ദൃശ്യഭംഗി കൊണ്ടും വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങി ഹിറ്റ് ആയ ഒരു ആൽബം സോങ് ആണ് കുടജാദ്രിയിൽ കുട ചൂടുമീ കുട മഞ്ഞു പോലെയീ പ്രണയം എന്ന് തുടങ്ങുന്ന പാട്ട്. 19 വർഷം മുൻപിറങ്ങിയ മോഹം എന്ന അത്ഭുത്തിലെ ഈ പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും ഫ്രഷ്‌നെസ്സ് ഒട്ടും കുറയാതെ ഈ ആൽബം ഇന്നും ആളുകൾക്ക് ആസ്വദിക്കാൻ കഴിയുന്നുണ്ട് എന്നതാണ്. പ്രണയത്തേക്കുറിച്ച് അതിമനോഹരമായി വർണ്ണിക്കുന്ന ഈ പാട്ടിന്റെ ദൃശ്യഭംഗി എടുത്ത് പറയേണ്ടത് തന്നെയാണ്. ഇപോഴിതാ വർഷങ്ങൾക്കിപ്പുറം

ആൽബത്തിലെ നായകനും നായികയും കണ്ട് മുട്ടിയിരിക്കുകയാണ്. മോനിഷ സാഗറും ജിയാ ഇറാനിയും ആണ് ഈ പാട്ടിൽ അഭിനയിച്ചത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആയ നായിക കാട്ടിൽ ചിത്രങ്ങളെടുക്കാൻ വരുന്നതും കാട്ടിൽ താമസമുള്ള നായകനെ കാണുന്നതും നായകന്റെ സാനിധ്യം അറിയുന്നതുമൊക്കെയാണ് ആൽബത്തിൽ ഉള്ളത്. വർഷങ്ങൾക്ക് ശേഷം കണ്ട് മുട്ടിയപ്പോൾ ഇരുവർക്കും പങ്ക് വെയ്ക്കാൻ ഒരുപാട് വിശേഷങ്ങൾ ആണ് ഉണ്ടായിരുന്നത്. ആതിരപ്പള്ളിയിൽ വെച്ച് അന്ന് നടന്ന

ഷൂട്ടിങ്ങിനെക്കുറിച്ചും അതിന്റെ ഓർമകളെക്കുറിച്ചും എല്ലാം ഇരുവരും വാ തോരാതെ സംസാരിച്ചു. ഒരുമിച്ചുള്ള അധികം സീനുകൾ ഒന്നും ഉണ്ടായിരുന്നില്ല അത് കൊണ്ട് അന്ന് ഇരുവരും തമ്മിൽ ഒരു സൗഹൃദം ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് താരങ്ങൾ പറയുന്നത്. അത്ഭുത്തിലെ ജിയയുടെ ഡ്രെസ്സിനെക്കുറിച്ചും രസകരമായാണ് ഇരുവരും സംസാരിച്ചത്. ഇത്രയും വർഷങ്ങൾക്ക് ശേഷം ഇപ്പോഴും

തങ്ങളുടെ പാട്ടിനു ഇത്രയധികം ആരാധകർ ഉണ്ട് എന്ന തിരിച്ചറിവ് ഏറെ സന്തോഷിപ്പിക്കുന്നു എന്നാണ് ഇരുവരും പറയുന്നത്. ഒരുമിച്ചു ആ പാട്ട് കൂടി പാടിയ ശേഷമാണു ഇരുവരും പിരിഞ്ഞത്. ജിയാ ഇറാനി ഇപ്പോൾ മോഡലിങും സിനിമയും ഒക്കെയായി സജീവമാണ്. ഡാൻസർ കൂടിയായ മോനിഷ അഭിനയ രംഗത്തേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ്.

Rate this post