സാന്ത്വനത്തിലെ ശിവേട്ടൻ ശെരിക്കും ആരാണെന്നു അറിയാമോ? പ്ലസ്ടുവിൽ നിന്നുംസീരിയലിലേക്ക്;നായകസങ്കല്പങ്ങളെ പൊളിച്ചെഴുതിയ താരം.!! സജിൻ ന്റെ ലൈവ് വീഡിയോ വൈറൽ.| Santhwanam Sajin New Live Video

Santhwanam Sajin New Live Video : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. കൂട്ടുകുടുംബത്തിന്റെയും സഹോദരസ്നേഹത്തിന്റെയും കഥ പറയുന്ന പരമ്പര വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർ തങ്ങളുടെ നെഞ്ചോട് ചേർത്തിരിക്കുകയാണ്. സാന്ത്വനത്തിൽ ഒട്ടേറെ പ്രമുഖ താരങ്ങളാണ് ഇപ്പോൾ അഭിനയിക്കുന്നത്. സാന്ത്വനം പരമ്പര കാണുന്ന ഭൂരിഭാഗം മലയാളികളും

ശിവാഞ്ജലിമാരെ കാണാനാണ് പരമ്പര ഒരു എപ്പിസോഡും ഒഴിവാക്കാതെ കാണുന്നത് എന്നത് സത്യം. സാന്ത്വനത്തിലെ ഏറ്റവും മികച്ച പ്രണയജോഡിയാണ് ശിവനും അഞ്‌ജലിയും. ഒരു കലഹത്തിലൂടെ ജീവിതം തുടങ്ങി പരസ്പരം അകലാൻ കഴിയാതെ സ്നേഹിച്ചുപോയ ശിവന്റെയും അഞ്ജലിയുടെയും പ്രണയം ഇഷ്ട്ടപ്പെടാത്തവരായി ആരുമില്ല. മലയാളം സിനിമയിലും ആൽബങ്ങളിലുമെല്ലാം തിളങ്ങിനിന്ന താരമായ ഡോക്ടർ ഗോപിക അനിലാണ് അഞ്ജലിയായി എത്തുന്നത്.

അഞ്ജലിക്ക് സൂപ്പർ ജോഡിയായ ശിവനെ അവതരിപ്പിക്കുന്നത് സജിനാണ്. സജിൻ മലയാളത്തിലെ പ്ലസ് ടു എന്ന സിനിമയിലൂടെയാണ് ആദ്യമായി മലയാളിപ്രേക്ഷകർക്കു മുൻപിൽ എത്തുന്നത്. അത് കൂടാതെ നിരവധി ആൽബങ്ങളിലും സജിൻ അഭിനയിച്ചിട്ടുണ്ട്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായ ഷഫ്‌നയാണ് സജിന്റെ ജീവിതപങ്കാളി . സജിൻ സോഷ്യൽ മീഡിയയിൽ അത്ര നന്നായിട്ട് ആക്റ്റീവ് അല്ല. സാന്ത്വനം പരമ്പരയിൽ എത്തിയതിന് ശേഷമാണ് സജിൻ സോഷ്യൽ മീഡിയയിൽ ഒരല്പം ആക്റ്റീവ് ആയത്.

ഇപ്പോൾ സജിൻ ആദ്യമായി ലൈവിൽ വന്നിരിക്കുകയാണ്, തന്റെ വിശേഷങ്ങളെല്ലാം ആരാധകരോട് പങ്കുവെച്ചുകൊണ്ട്. ആരാധകരുടെ ഒരുപാട് ചോദ്യങ്ങൾക്കാണ് സജിൻ ലൈവിലൂടെ മറുപടി കൊടുത്തിട്ടുള്ളത്. സജിനെ കാണാൻ നല്ല ഭംഗിയാണെന്നും സജിന്റെ ചിരിയാണ് കൂടുതൽ ഭംഗി കൊടുക്കുന്നതെന്നുമെല്ലാമാണ് പ്രേക്ഷകർ പറഞ്ഞിട്ടുള്ളത്. ജീവിതത്തിൽ പല ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും കൂടെ നിന്ന എല്ലാവരെയും താൻ ഒരിക്കലും മറക്കില്ല, അവർക്കെല്ലാം ഒരുപാട് നന്ദി അറിയിക്കുന്നുവെന്നും സജിൻ പറയുന്നു.

5/5 - (1 vote)