അമ്മ താരകല്യാണിന്റെ സർജറിക്കു ശേഷം മകൾ ചെയ്തത് അറിഞ്ഞോ ? നൃത്തകുടുംബത്തിലേക്ക് വീണ്ടും സന്തോഷനാളുകൾ .. അഭിനന്ദിച്ച് ആരാധകർ| Sowbhagya venkitesh new video

Whatsapp Stebin

Sowbhagya venkitesh new video:മലയാളികളുടെ പ്രിയ താരവും ഡാൻസറുമാണ് സൗഭാഗ്യ വെങ്കിടേഷ്. മകളായ സുദർശനയുടെ ഓരോ വിശേഷങ്ങളും താരവും ഭര്‍ത്താവും നടനുമായ അര്‍ജുനും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. മകൾ സുദര്‍ശനക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ വെള്ളയമ്പലത്തുള്ള തന്റെ നൃത്താലയം രണ്ടുവർഷത്തെ കോവിഡ് കാലത്തിനുശേഷം വീണ്ടും പുനരാരംഭിക്കുന്നതിന്റെ സന്തോഷത്തിലാണ് സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുനും. 2023 ജനുവരി 1 ന്യൂയർ ദിനത്തിൽ തന്നെ തന്റെ നൃത്താലയം തുറക്കണം എന്ന് ഏറെ ആഗ്രഹിച്ചിരുന്നു

എന്നും അന്ന് തന്നെ തന്റെ നൃത്താലയം തുറന്നു പ്രവർത്തിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്യാനുള്ള ഓട്ടത്തിലായിരുന്നു താനും ഭർത്താവും എന്നും സൗഭാഗ്യ മാധ്യമങ്ങളോട് പറഞ്ഞു. ദൈവാനുഗ്രഹം പോലെ സൗഭാഗ്യക്ക് തന്റെ വെള്ളായമ്പളത്തുള്ള നൃത്താലയം തുറന്നു പ്രവർത്തിക്കാൻ സാധിച്ചു. മാധ്യമങ്ങളോട് നൃത്താലയത്തിന്റെ ആരംഭ ദിവസം സംസാരിക്കുന്നതിൽ തന്നെ അമ്മ രോഗമുക്തി നേടി എന്നും സർജറിക്ക് ശേഷം പൂർണ്ണ ആരോഗ്യവതിയാണെന്നും സർജറിയുടെ ഭാഗമായുള്ള ചെറിയൊരു സ്കാർ മാർക്ക് മാത്രമേ അമ്മയുടെ ദേഹത്ത് ഇനി അവശേഷിക്കുന്നുള്ളൂ

എന്നും സൗഭാഗ്യ പറഞ്ഞു. തനിക്ക് രണ്ട് പെൺമക്കളാണെന്നും അവർ ഇരുവരും നൃത്തത്തിലേക്ക് തന്നെ എത്തണമെന്ന് താനേ ആഗ്രഹിക്കുന്നുണ്ടെന്നും സൗഭാഗ്യം മാധ്യമങ്ങളോട് വ്യക്തമാക്കി. നമുക്ക് ആഗ്രഹിക്കാനല്ലേ സാധിക്കൂ അവരല്ലേ തിരഞ്ഞെടുക്കേണ്ടത് എന്ന് അവർ ഇരുവരും നൃത്ത രീതിയിൽ തന്നെ എത്തട്ടെ എന്ന് താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നും സൗഭാഗ്യ മാധ്യമങ്ങളോട് പറഞ്ഞു. സൗഭാഗ്യകൂടാതെ അർജുനും മാധ്യമങ്ങളെ കണ്ടിരുന്നു.

താൻ ജനിച്ചു വളർന്ന സ്ഥലമാണ് വെള്ളയമ്പലം എന്നും, അതേ സ്ഥലത്ത് തനിക്കൊരു നൃത്തവിദ്യാലയം ആരംഭിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷം ഉണ്ടെന്നും അർജുൻ പറഞ്ഞു.മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടി താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടിഷ്. അമ്മയുടെ പാത പിന്തുടർന്ന് നൃത്തത്തിലേക്കും അഭിനയത്തിലേക്കും വന്ന മകൾ സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെയാണ് തിളങ്ങിയത്.

Rate this post