പുതിയലുക്കിൽ സീരിയൽ താരം ; മോഡേൺ ലുക്ക് പൊളിച്ചെന്നു ആരാധകർ ..2023ലെ മേക്കോവർ ചിത്രങ്ങളുമായി ശ്രീതു കൃഷ്ണൻ|Ammayariyathe actress srithu krishna

Ammayariyathe actress srithu krishna:പുതുമുഖങ്ങളെ അണിനിരത്തെക്കൊണ്ട് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് അമ്മയറിയാതെ. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ പരമ്പരയായി അമ്മയറിയാതെ മാറിയതും റെറ്റിംഗിൽ മുൻപന്തിയിൽ എത്തിയതും വളരെ പെട്ടെന്ന് ആയിരുന്നു. ഇതുവരെ സീരിയലുകളിൽ കണ്ടിട്ടില്ലാത്ത മുഖങ്ങൾ ആയിരുന്നു ഇതിലെ പ്രധാന താരങ്ങൾക്ക്. അതുകൊണ്ടുതന്നെ പരമ്പര കണ്ട ഏതൊരാൾക്കും ഒരു പുതുമ പരമ്പരയിൽ അനുഭവപ്പെടുകയും ചെയ്തിരുന്നു.

നിഖിൽ നായർ,ശ്രീതു കൃഷ്ണ എന്നിവരാണ് സീരിയലിലെ പ്രധാന വേഷങ്ങളായ അലീന പീറ്റർ, അമ്പാടി അർജുനൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ടുപേരുടെയും ഓൺലൈൻ കെമിസ്ട്രിക്ക് വലിയ ജനപ്രീതി തന്നെയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉള്ളത്. മലയാളികൾ ആണെങ്കിലും ഇരുവരും ജനിച്ചതും വളർന്നതും എല്ലാം കേരളത്തിന് പുറത്താണ്. നായകനും നായികയ്ക്കും ഒരുപോലെ ആരാധകരെ ലഭിച്ച സീരിയൽ കൂടിയാണ് അമ്മയറിയാതെ. ഇരുവരും സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്.

സമൂഹ മാധ്യമങ്ങളിൽ ശ്രീതു പങ്കുവെക്കുന്ന ചിത്രങ്ങൾക്കൊക്കെ വലിയ അംഗീകാരം തന്നെ ലഭിക്കാറുണ്ട്. നിരവധി ഫാൻ പേജുകളും താരത്തിന്റെ പേരിൽ ഉണ്ട്. ശ്രീതു അഭിനയിക്കുന്ന ആദ്യത്തെ പരമ്പര കൂടിയാണ് അമ്മയറിയാതെ. എറണാകുളത്താണ് ജനിച്ചതെങ്കിലും താരം വളർന്നത് ചെന്നൈയിലായിരുന്നു. 12 വയസ്സ് മുതൽ തമിഴ് സീരിയൽ രംഗത്ത് താരം സജീവ സാന്നിധ്യവും ആണ്. നർത്തകി കൂടിയായ താരം തമിഴ് ചാനലുകളിൽ നിരവധി റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. തമിഴ് സീരിയലുകളിലും ചുരുക്കം ചില ചിത്രങ്ങളിലെ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ മേക്കോവർ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. പുതുവത്സര ദിനത്തോടനുബന്ധിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. മോഡേൺ ലുക്കിൽ അടിപൊളിയായാണ് താരം ഏറ്റവും പുതിയ ചിത്രങ്ങളിലും റിയൽസിലും പങ്കെടുത്തിരിക്കുന്നത്. “പുതിയ ഒന്നിന് തുടക്കം കുറിക്കുവാനും വിശ്വസിക്കുവാനും ഉള്ള സമയമായിരിക്കുന്നു. പഴയ ഓർമ്മകൾക്ക് നന്ദി. പുതിയ ഒരു അധ്യായം തുറക്കാൻ പോകുന്നു. 2022ന് വിട, 2023ന് സ്വാഗതം” എന്ന അടിക്കുറിപ്പോടെയാണ് താരം മേക്കോവറിലുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Rate this post