അമ്പിളി ദേവിയുടെ പുതിയ സന്തോഷ വാർത്ത അറിഞ്ഞോ!! സരിഗമ പഠിക്കാൻ എത്തിയ അജുകുട്ടന്റെ വീഡിയോ വൈറൽ .. അമ്പിളിക്ക് അഭിനന്ദനവുമായി ആരാധകർ| Ambili devi new video

Ambili devi new video:മലയാളം സിനിമാ ടെലിവിഷൻ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് അമ്പിളി ദേവി. സിനിമയിലും സീരിയലുകളിലും ആൽബങ്ങളിലുമെല്ലാം തിളങ്ങിയ അമ്പിളി ദേവി ഒരു മികച്ച നടത്തകിയും കൂടിയാണ്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയ അഭിനേത്രിയാണ് അമ്പിളി ദേവി. രണ്ടു വിവാഹങ്ങളിലായി രണ്ട് ആൺകുട്ടികളാണ് അമ്പിളി ദേവിക്കുള്ളത്. രണ്ട് വിവാഹബന്ധവും വേർപെട്ടുപോയെങ്കിലും തന്റെ പൊന്ന് മക്കളെ നെഞ്ചോട് ചേർത്ത് ജീവിതത്തോട് പോരാടി വിജയിക്കുകയാണ് അമ്പിളി ദേവി ചെയ്തത്.

നൃത്തവും നൃത്തക്ലാസുകളും അഭിനയവുമായി ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോൾ അമ്പിളി ദേവി ഇപ്പോൾ പുതിയ സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാം വഴിയാണ് അമ്പിളി ദേവി തന്റെ പുതിയ സന്തോഷവാർത്ത പങ്കുവെച്ചത്. തന്റെ മകൻ അജുക്കുട്ടൻ സംഗീത ക്ലാസ്സിൽ ഇരിക്കുന്ന വീഡിയോയാണ് അമ്പിളിദേവി ഇപ്പോൾ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. അജുക്കുട്ടൻ പാട്ട് ക്ലാസിൽ കയറിയാലുള്ള അവസ്ഥ എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം ഒരുപാട് ലൈക്കും ഷെയറും കമ്മന്റുമാണ്

ഈ വീഡിയോ വാരിക്കൂട്ടിയത്. പാട്ടുപാടുന്നതിനിടയ്ക്കുള്ള ചെറിയ ഭാവഭേദങ്ങളും സ്വരമാറ്റങ്ങളുമെല്ലാം വളരെ തമാശയിലാണ് അമ്പിളി ദേവി പങ്കുവെച്ചിരിക്കുന്നത്. അധ്യാപകനെ തമാശയ്ക്ക് അജുക്കുട്ടൻ തിരിച്ച് പാട്ടുപഠിപ്പിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് താഴെ ഒരുപാട് കമന്റുകൾ വന്നിട്ടുണ്ട്. അതിൽ പലതും കുഞ്ഞുമോനെ അഭിനന്ദിച്ചുകൊണ്ടുള്ളതാണ്. തുടക്കത്തിൽ എല്ലാവരും ഇങ്ങനെയൊക്കെയാണ് പാട്ടുപാടി തുടങ്ങുന്നതെന്നും

വളരുമ്പോൾ ഒരു വലിയ ഗായകനാവാൻ മോന് സാധിക്കട്ടെ എന്നുമാണ് അനേകം പ്രേക്ഷകരുടെ ആശംസകൾ. സരിഗമ പാടുന്നതിനിടയിൽ ആരാണ് തെറ്റിച്ചുപാടുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങൾ വീഡിയോയിൽ കേൾക്കാം. പ്രേക്ഷകർക്കെല്ലാം വളരെ ഇഷ്ടമായിട്ടുണ്ട് ഈ വീഡിയോ. നിഷ്കളങ്കമായ ഇത്തരത്തിലുള്ള വീഡിയോകൾ ഇനിയും ഞങ്ങളുമായി പങ്കുവെക്കണമെന്നാണ് അമ്പിളി ദേവിയോട് പ്രേക്ഷകർ പറയുന്നത്.

Rate this post