അവധി ദിവസം അടിച്ചുപൊളിച്ച് ശാലു കുര്യൻ .!!മക്കളെയും കൊണ്ടുള്ള ആദ്യ ബീച്ച് യാത്ര| Shalu kurian with family beach visit

Whatsapp Stebin

Shalu kurian with family beach visit: ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന പ്രേക്ഷകപ്രിയ പരമ്പരയിലൂടെ ആരാധകരെ വാരിക്കൂട്ടിയ താരമാണ് ശാലു മെൽവിൻ.മലയാളത്തിൽ മാത്രമല്ല തമിഴ് മേഖലയിലും ശാലു തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. ചന്ദനമഴ എന്ന പരമ്പരയിലെ വർഷ എന്ന കഥാപാത്രമായാണ് താരം പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. പരമ്പരയിലെ നെഗറ്റീവ് റോൾ ആയിരുന്നു വർഷയുടെത്. 2014 മുതൽ 2017 വരെയുള്ള കാലഘട്ടത്തിലായിരുന്നു ഈ പരമ്പര സംപ്രേക്ഷണം ചെയ്തത്.

അഭിനേത്രിയായും, മോഡലായും, ഇൻഫ്ലുവൻസറായും, ബിസിനസ് വുമൺ ആയും നാനാ മേഖലകളിൽ നിറഞ്ഞു നിൽക്കുകയാണ് താരം. പരമ്പരകളിലൂടെ മാത്രമല്ല പല സിനിമകളിലും ശാലു അഭിനയിച്ചിട്ടുണ്ട്. 2008 ൽ പുറത്തിറങ്ങിയ ജൂബിലി, കബഡി കബഡി,കപ്പൽ മുതലാളി(2009), ആത്മകഥ, ഹൈഡ് ആൻസിക്ക് (2010), എന്നിവയെല്ലാം അതിൽ ചിലതാണ്. 2007 മുതൽ സീരിയൽ രംഗത്ത് സജീവമാണ് ശാലു. കൃഷ്ണപക്ഷം, തിങ്കളും താരകളും,സ്വാമി അയ്യപ്പൻ,സ്നേഹക്കൂട്,അഴകി, കടമറ്റത്തച്ചൻ,ചട്ടമ്പി കല്യാണി, സീത, തട്ടിയും മുട്ടിയും എന്നിവയെല്ലാം അഭിനയിച്ച പരമ്പരകളിൽ ചിലതാണ്.

ടെലിവിഷൻ മേഖലയിൽ മാത്രമല്ല തന്റെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. 2017 ലാണ് ശാലു വിവാഹിതയാകുന്നത്. മെൽവിൻ ഫിലിപ്പ് ആണ് ഭർത്താവ്. രണ്ട് മക്കളാണ് ഇരുവർക്കും ഉള്ളത്. അലിസ്റ്റർ മെൽവിനും, ലെൻഡർ മെൽവിനും.ഇപ്പോഴിതാ തന്റെ ആരാധകർക്കായി പുതിയൊരു ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് ശാലു. തന്റെ ഭർത്താവിനും മക്കൾക്കും ഒപ്പമുള്ള ചിത്രമാണിത്.രണ്ടു മക്കളെയും ഇരുവരും എടുത്ത് ബീച്ച് സൈഡിൽ നിൽക്കുന്ന ചിത്രമാണ് ഒന്ന്,

രണ്ടാമത്തേത് ഭർത്താവും മെൽവിൻ ഒരു മകനെ തോളത്തും, ചെറിയ മകനെ ബേബി കരിയറിലും വെച്ചു കൊണ്ടുള്ള ചിത്രവുമാണ്‌. രണ്ട് മക്കളെയും കൂട്ടി ആദ്യമായി കടൽ കാണാൻ പോയപ്പോൾ എടുത്ത ചിത്രമാണിത്. “അലിസ്റ്റർ ആൻഡ് ലൻഡർ ഫസ്റ്റ് വിസിറ്റ് “അടിക്കുറിപ്പ് പോലെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകർ ചിത്രത്തിന് താഴെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Rate this post