മേടപ്പൂ പട്ടും ചുറ്റി അതി സുന്ദരിയായി.!!ചക്കിയെ സുന്ദരിയാക്കിയ കൈകൾ; നാടൻ കല്യാണപ്പെണ്ണായി വിവാഹ വേദിയിൽ എത്തി മാളവിക ജയറാം.!! | Malavika Jayaram Bridal Makeup Video
Malavika Jayaram Bridal Makeup Video: മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ജയറാം. ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടനാണ് ജയറാം. മലയാളത്തിന്റെ പ്രിയപ്പെട്ട താര സുന്ദരിയെ സ്വന്തമാക്കിയ ജയറാമിന്റെ കുടുംബവും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടത് തന്നെയാണ്.മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായിരുന്ന പാർവതിയെ പ്രണയിച്ചാണ് ജയറാം വിവാഹം കഴിച്ചത്. നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചു അഭിനയിച്ചിരുന്നു അങ്ങനെയാണ് ഇവർ തമ്മിലുള്ള പ്രണയം വളർന്നത്. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഈ താര ജോഡിയെ ഒരുപാട് ഇഷ്ടപ്പെടുന്ന
പ്രേക്ഷകർ ഇപ്പോഴും ഉണ്ട്. രണ്ട് മക്കളാണ് ഇരുവർക്കും ഉള്ളത് കാളിദാസ് ജയറാമും മാളവിക ജയറാമും.മാതാപിതാക്കളുടെ വഴി പിന്തുടർന്ന് ഇപ്പോൾ മലയാളം തമിഴ് സിനിമ മേഖലയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് കാളിദാസ് ജയറാം. ഈയടുത്തായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. സുഹൃത്തും മോഡലുമായ തരിണിയെ ആണ് താരം വിവാഹം കഴിക്കുന്നത്. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയലൂടെ താരം പങ്ക്
വെച്ചിരുന്നു.ഇപോഴിതാ മാളവികയുടെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്. ഈയടുത്താണ് താരം തന്റെ പ്രതിശ്രുത വരനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയത്. ഇവരുടെ വിവാഹ നിശ്ചയ ചിത്രങ്ങളും വൈറൽ ആയിരുന്നു. ഇപോഴിതാ എല്ലാവരുടെയും ആശിർവാദത്തോടെ മാളവികയുടെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, സുരേഷ്‌ഗോപി തുടങ്ങി മലയാളത്തിലെ എല്ലാ നടന്മാരും നടിമാരും കുടുംബസമേധം വിവാഹത്തിൽ പങ്കെടുത്തു. ട്രെഡിഷണൽ ആയ ഒരു വിവാഹം
ആയിരുന്നു മാളവികയുടേത്. ട്രെഡിഷണൽ വേഷത്തിൽ ആണ് വരനും വധുവും വിവാഹ വേദിയിൽ എത്തിയതും. സ്വർണ നിറത്തിലുള്ള സാരിയുടുത്ത് അതിസുന്ദരി എത്തിയ മാളവികയുടെ ലുക്കിനെ നിരവധി ആരാധകരാണ് പ്രശംസിച്ചത്. മാളവികയെ ഇത്തരത്തിൽ സുന്ദരിയായി ഒരുക്കിയത് മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് ആയിരുന്നു. കല്യാണത്തിനായി മാളവികയെ ഒരുക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.