നിങ്ങളും എനിക്ക് അമ്മ തന്നെ; അച്ഛാച്ചന്റെ ബെസ്റ്റി.!! ആശക്ക് പിറന്നാൾ ആശംസയുമായി ജയേട്ടന്റെ കുഞ്ഞാറ്റ.!! | Manoj K jayan Wife Asha Birthday Celebrate Kunjata
Manoj K jayan Wife Asha Birthday Celebrate Kunjata: മനോജ് കെ ജയന്റെയും ഉർവശിയുടെയും മകളായ കുഞ്ഞാറ്റ എന്ന തേജലക്ഷ്മിയെ അറിയാത്ത മലയാളികൾ കുറവായിരിക്കും. ഇതുവരെ സിനിമയിലെത്തിയിട്ടില്ലെങ്കിൽ പോലും സോഷ്യൽ മീഡിയയിൽ സജീവമായ കുഞ്ഞാറ്റ ഇതിനോടകം ആളുകൾക്ക് സുപരിചിതയായി കഴിഞ്ഞിരിക്കുകയാണ്. നിരവധി റിൽസ് വീഡിയോകളും പോസ്റ്റുകളും ഒക്കെയായി അനുദിനം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന തേജയുടെ വിശേഷങ്ങൾ ഓരോന്നും ആളുകൾ വളരെ വലിയ സ്വീകാര്യതയോടു കൂടി തന്നെയാണ് ഏറ്റെടുക്കുന്നത്
കഴിഞ്ഞദിവസം തേജ അമ്മയ്ക്ക് കിരീടം അണിയിച്ചു കൊടുക്കുന്നതിന്റെ പോസ്റ്റ് ഉർവശി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു. ഇതിന് നിരവധിപേർ ആശംസകൾ അറിയിച്ച് എത്തുകയും ചെയ്തു. അച്ഛനും അമ്മയും വേർപിരിഞ്ഞ് രണ്ടിടത്താണ് കഴിയുന്നതെങ്കിലും തേജ ഇരുവരും ആയി നല്ല ബന്ധമാണ് പുലർത്തിപ്പോരുന്നത്. ഉർവശിയോടും മനോജ് കെ ജയനോടും ഒരുപോലെ അടുപ്പം നിലനിർത്തുന്ന തേജ ഇവരുടെ രണ്ടാം വിവാഹത്തിൽ ഉള്ള മാതാപിതാക്കളെയും അങ്ങേയറ്റം സ്നേഹത്തോടെ തന്നെയാണ് പരിപാലിക്കുന്നത്
സായികുമാറിനും ആശയ്ക്കും വലിയ ഒരു സ്ഥാനം തന്നെ ജീവിതത്തിൽ നൽകാൻ കുഞ്ഞാറ്റ മറന്നിട്ടില്ല. ഇപ്പോൾ മനോജ് കെ ജയന്റെ രണ്ടാം ഭാര്യയായ ആശയ്ക്ക് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിരിക്കുകയാണ് കുഞ്ഞാറ്റ. പെറ്റമ്മയോളം തന്നെ തനിക്ക് പ്രിയപ്പെട്ടവൾ ആണ് ആശയെന്ന് കുഞ്ഞാറ്റയുടെ പോസ്റ്റിൽ നിന്ന് വ്യക്തമാകുന്നു. അമ്മയ്ക്ക് ജന്മദിന ആശംസകൾ എന്നു പറഞ്ഞു പങ്കുവെച്ചിരിക്കുന്ന പോസ്റ്റിൽ കുഞ്ഞാറ്റയോട് ചേർന്ന് നിൽക്കുന്ന ആശയെ കാണാം. പിന്നീട് പല മുഹൂർത്തങ്ങളിലായി പകർത്തിയ ആശയുടെ രസകരമായ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു കൊളാബ് ഫോട്ടോയും കുഞ്ഞാറ്റ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്
താരത്തിന്റെ സ്റ്റോറി ഇതിനോടകം ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് കുഞ്ഞാറ്റയ്ക്ക് പിന്നാലെ ആശയ്ക്ക് ജന്മദിനാശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. സിനിമയിലേക്ക് കടന്നു വന്നിട്ടില്ലെങ്കിലും കുഞ്ഞാറ്റയ്ക്ക് ഇന്ന് സിനിമ പ്രേമികൾക്കിടയിൽ ഉള്ള സ്ഥാനം എടുത്തു പറയേണ്ടത് തന്നെയാണ്