ശിവാജ്ഞലി പ്രണയം തിരിച്ചെത്തി മക്കളെ .!! സാന്ത്വനം വീട്ടിൽ സന്തോഷത്തിന്റെ നാളുകൾ .. പ്രേക്ഷകർ ഇഷ്ടപെടുന്ന പ്രോമോയുമായി സാന്ത്വനം ..| Santhwanam Today Episode Malayalam
Santhwanam Today Episode Malayalam : കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റിലൂടെ ഈ പരമ്പര പ്രേക്ഷകർക്ക് മുൻപിൽ എത്താൻ തുടങ്ങിയിട്ട് വർഷങ്ങളായിരിക്കുന്നു. പരമ്പര തുടങ്ങിയത് മുതൽ ഇക്കാലമത്രയുംനല്ല റേറ്റിംങ്ങോടുകൂടിയാണ് മുന്നോട്ടുപോകുന്നത്. സാന്ത്വനം കുടുംബത്തിന്റെ ഒത്തൊരുമയാണ് പ്രേക്ഷകർ കാണാൻ ഇഷ്ടപ്പെടുന്നത്. സാന്ത്വനം കുടുംബത്തിലെ ഓരോ അംഗങ്ങളെയും പ്രേക്ഷകർ തങ്ങളുടെ വീട്ടിലെ ഒരു അംഗം പോലെ കണക്കാക്കുന്നു. സാന്ത്വനത്തിലെ ഓരോ അംഗങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന തങ്ങളുടെ
വിവരങ്ങൾ വളരെ പെട്ടെന്നാണ് പ്രേക്ഷകർക്കിടയിലേക്ക് ഇറങ്ങി ചെല്ലാറുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാന്ത്വനം പരമ്പരയിൽ വളരെ വ്യത്യസ്തമായ കഥാസന്ദർഭങ്ങളാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്. സാന്ത്വനം കുടുംബത്തെ തകർക്കാൻ വേണ്ടി രാജശേഖരൻ തമ്പി ചെയ്യുന്ന കാര്യങ്ങളാണ് പരമ്പര പ്രേക്ഷകർക്കു മുൻപിൽ കൊണ്ടുവന്നിരുന്നത്. കൃഷ്ണ സ്റ്റോറിന് എതിർവശം അപർണ സ്റ്റോർ തുറക്കുകയും ഡിസ്കൗണ്ടുകളും മറ്റ് തന്ത്രങ്ങളും ഉപയോഗിച്ച് കൃഷ്ണ സ്റ്റോറിന്റെ കച്ചവടം ഇല്ലാതാക്കുകയും ചെയ്ത രാജശേഖരൻ തമ്പിക്ക് ഇപ്പോൾ കനത്ത തിരിച്ചടിയാണ് ഹരിയും ശിവനും ചേർന്ന് നൽകിയിരിക്കുന്നത്. രാജശേഖരൻ തമ്പിക്ക് ഒരു തിരിച്ചടി നൽകാൻ വേണ്ടി രാജരാജേശ്വരിയെ
കൊണ്ടുവരുന്ന ഹരിയേയും ശിവനെയും നമ്മൾ പരമ്പരയിൽ കണ്ടിരുന്നു. ഇപ്പോഴിതാ കൃഷ്ണ സ്റ്റോറിന്റെ കച്ചവടം വർദ്ധിപ്പിക്കാൻ വേണ്ടി പുതിയ ചില തന്ത്രങ്ങൾ ഉപയോഗിക്കുകയാണ് സാന്ത്വനം കുടുംബം. അതിലൊന്നായിരുന്നു കൃഷ്ണ സ്റ്റോറിലെ ഉൽപ്പന്നങ്ങളുടെ ഹോം ഡെലിവറി. സാന്ത്വനം കുടുംബം വിചാരിച്ചത് പോലെ തന്നെ ഇത് നടത്താനും സാധിച്ചു. കൃഷ്ണ സ്റ്റോറിന് ഇപ്പോൾ ഓർഡറുകളുടെ പെരുമഴയാണ്. സാന്ത്വനം കുടുംബം ഒത്തുപിടിച്ച് ഇത് ആഘോഷിക്കുകയും ചെയ്യുന്നു. ഓർഡറുകൾ വീടുകളിൽ എത്തിക്കാൻ ഹരിയും ശിവനും ചേർന്ന് മത്സരപ്പാച്ചിലാണ്. ഇത് കണ്ട് രാജശേഖരൻ തമ്പിക്ക് സഹിക്കുന്നില്ല.
അവരെ ജയിക്കാൻ വിട്ടാൽ പിന്നെ അപർണ സ്റ്റോർ പൂട്ടുകേ നിവർത്തിയുള്ളൂ എന്നാണ് തമ്പി പറയുന്നത്. എന്റെ മുഖത്ത് നോക്കി വെല്ലുവിളിച്ചിട്ട് ഇങ്ങനെ ഒരു അപമാനം താങ്ങാൻ സാധിക്കില്ല എന്ന് പറയുന്നു.അതേസമയം രാജരാജേശ്വരി കൃഷ്ണ സ്റ്റോറിലെ ശത്രുവിനെ പിടിച്ചുകൊണ്ടുവരുകയും ചെയ്യുന്നു. അതിനിടയിൽ അഞ്ജലിയും ശിവനും തമ്മിലുള്ള നല്ല ഒരു റൊമാന്റിക് സീനും സാന്ത്വനം പരമ്പര പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുന്നു. ഇനി വരുന്ന എപ്പിസോഡുകൾ ഒരേസമയം ആകാംക്ഷയും ആവേശവും ഉണർത്തുന്നതാണ്.