കുഞ്ഞാറ്റയെ കാണാൻ ഓടിയെത്തി ‘അമ്മ ഊർവ്വശി .!! ഇനി ‘അമ്മ മകൾ ഒന്ന് .. | Actress Urvashi With Daughter Picture Viral Malayalam

Actress Urvashi With Daughter Picture Viral Malayalam : വളരെ പ്രയാസത്തോടെ പ്രേക്ഷകർ കേട്ടൊരു വിവാഹ മോചനമായിരുന്നു മലയാളത്തിന്റെ താരദമ്പതികളായ മനോജ് കെ ജയന്റേയും ഉർവ്വശിയുടെയും. ഒരിക്കലും പിരിയുക ഇല്ലെന്ന് പ്രതീക്ഷിച്ചിരുന്നവർ വിവാഹ​മോചനം പ്രഖ്യാപിച്ചപ്പോൾ ആരാധകരേയും അമ്പരപ്പിച്ചു. ഉർവ്വശിയുടെയും മനോജ് കെ ജയന്റേയും പ്രണയ വിവാഹമായിരുന്നു. വെങ്കലം എന്നിങ്ങനെ ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇരുവരും സിനിമയിലെ അടുപ്പത്തിലൂടെയാണ് പ്രണയത്തിലായത്. മനോജ് കെ ജയനും ഉർവ്വശിയും വിവാഹിതരായത് 2000 ത്തിലാണ്. മനോജിനും ഉര്‍വ്വശിക്കും ഒരു മകളുമുണ്ട്. മകളുടെ പേര് കുഞ്ഞാറ്റ എന്നാണ്.

മകളുടെ അവകാശത്തിനായി ഇരുവരും നിയമപരമായി പോരാടി. തന്റെ പിതാവ് മനോജ് കെ ജയനൊപ്പം പോകാൻ ആണ് മകള്‍ അന്ന് ആഗ്രഹിച്ചിരുന്നത്. മനോജ് കെ ജയൻ ഉർവ്വശിയുമായുള്ള ബന്ധം പിരിഞ്ഞുവെങ്കിൽ കൂടിയും ഉർവ്വശിയുടെ കുടുംബവുമായി അടുത്ത ബന്ധം ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. മുൻപ് കൽപ്പനയുമായി തനിക്ക് സഹോദര ബന്ധമാണെന്ന് മനോജ് കെ ജയൻ പറ‍ഞ്ഞത് വൈറൽ ആയിരുന്നു. കുടുംബത്തിനുമൊപ്പമാണെങ്കിലും ഇടയ്ക്ക് കുഞ്ഞാറ്റ ഉർവ്വശിയെ കാണാനായി എത്തും.

ഇപ്പോൾ ഒരു ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട ഉർവശിയുടേയും തന്റെ മകൾ കുഞ്ഞാറ്റയുടേയും സെൽഫി ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രത്തിൽ കാണാൻ സാധിക്കുക മകളെ കെട്ടിപിടിച്ച് നിൽക്കുന്ന ഉർവ്വശിയെയാണ് . സോഷ്യൽ മീഡിയയിൽ വളരെ നാളുകൾക്ക് ശേഷമാണ് ഈ അമ്മയുടേയും മകളു‍ടേയും ഇത്തരമൊരു ഫോട്ടോ പ്രത്യക്ഷപ്പെടുന്നത്.

കുഞ്ഞാറ്റ ഇപ്പോൾ തന്റെ പഠനവും ജോലിയുമെല്ലാമായി തിരക്കിലാണ്. മുമ്പ് പല അഭിമുഖങ്ങളി‌ലും ഉർവ്വശി തന്നെ തനിക്ക് വീണ്ടുമൊരു മകൻ പിറന്നപ്പോൾ പേരിടാനും അവനെ കൊ‍ഞ്ചിക്കാനും ആദ്യം ഓടി എത്തിയത് മകൾ കുഞ്ഞാറ്റയാണെന്ന് പറഞ്ഞിട്ടുണ്ട്. താരദമ്പതികളുടെ മകളായ കുഞ്ഞാറ്റ സിനിമയിലെ എത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇടയ്ക്ക് നടന്നിരുന്നു.

Rate this post